

തിരുവനന്തപുരം: മഹാനവമി-വിജയദശമി, ദീപാവലി ആഘോഷങ്ങള്‍ക്ക് നാട്ടിലെത്തുന്നവരുടെ തിരക്ക് കണക്കാക്കി പ്രത്യേക അധിക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ഇതിന്റെ ഭാഗമായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സേവനം ആരംഭിച്ചു.
ആഘോഷ ദിവസങ്ങളോടനുബന്ധിച്ച് കേരളത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവരുടെ വര്‍ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 14 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും കേരളത്തിലേക്കും അധിക സര്‍വീസുകള്‍ നടത്തും.
പ്രത്യേക സര്‍വീസുകളുടെ വിവരം
ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 14 വരെ
ബംഗളൂരു- കോഴിക്കോട്
ബംഗളൂരു- മലപ്പുറം
ബംഗളൂരു- തൃശൂര്‍
ബംഗളൂരു- നിലമ്പൂര്‍
ബംഗളൂരു- പൊന്നാനി
ബംഗളൂരു- എറണാകുളം
ബംഗളൂരു- ചങ്ങനാശ്ശേരി
ബംഗളൂരു- പാല
ബംഗളൂരു- ആലപ്പുഴ
ബംഗളൂരു- കൊല്ലം
ബംഗളൂരു- പുനലൂര്‍
ബംഗളൂരു- കൊട്ടാരക്കര
ബംഗളൂരു- ചേര്‍ത്തല
ബംഗളൂരു- ഹരിപ്പാട്
ബംഗളൂരു- കോട്ടയം
ബംഗളൂരു- അടൂര്‍
ബംഗളൂരു- കണ്ണൂര്‍
ബംഗളൂരു- പയ്യന്നൂര്‍
ബംഗളൂരു- കാഞ്ഞങ്ങാട്
മെസൂരു- കണ്ണൂര്‍
മൈസൂരു- മധുര
ബംഗളൂരു- തിരുവനന്തപുരം
ചെന്നൈ- തിരുവനന്തപുരം
ചെന്നൈ- എറണാകുളം (Multi Axle AC)
കേരളത്തിലെ വിവിധ ബസ് സ്റ്റേഷനുകളില്‍നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 14 വരെ
കോഴിക്കോട്- ബംഗളൂരു
നിലമ്പൂര്‍- ബംഗളൂരു
പൊന്നാനി- ബംഗളൂരു
മലപ്പുറം- ബംഗളൂരു
തൃശൂര്‍- ബംഗളൂരു
എറണാകുളം- ബംഗളൂരു
ചങ്ങനാശ്ശേരി- ബംഗളൂരു
പാല- മൈസൂരു
ആലപ്പുഴ- ബംഗളൂരു
കൊല്ലം- ബംഗളൂരു
പുനലൂര്‍- ബംഗളൂരു
കൊട്ടാരക്കര- ബംഗളൂരു
ചേര്‍ത്തല- ബംഗളൂരു
ഹരിപ്പാട്- ബംഗളൂരു
കോട്ടയം- ബംഗളൂരു
അടൂര്‍- ബംഗളൂരു
കണ്ണൂര്‍- ബംഗളൂരു
പയ്യന്നൂര്‍- ബംഗളൂരു
കാഞ്ഞങ്ങാട്- ബംഗളൂരു
കണ്ണൂര്‍- മൈസൂരു
തിരുവനന്തപുരം- ബംഗളൂരു
തിരുവനന്തപുരം- ചെന്നൈ
എറണാകുളം- ചെന്നൈ (Multi Axle AC)
ചില സര്‍വീസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ (Alternate Days) ആയിരിക്കും സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യകതയും തിരക്കും പരിഗണിച്ച് ആവശ്യമായ അധിക സര്‍വീസുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ പ്രത്യേക സര്‍വീസുകള്‍ക്കും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണ്. യാത്രക്കാര്‍ക്ക് www.keralartc.com, Ente KSRTC Neo OPRS മൊബൈല്‍ ആപ്പ്, കെഎസ്ആര്‍ടിസി വാട്‌സ്ആപ്പ് ടിക്കറ്റിങ് (9447071021) കൂടാതെ കെഎസ്ആര്‍ടിസിയുടെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates