വലിയ വിസ്തൃതി ഉള്ള ജില്ല; മലപ്പുറം ജില്ലാ വിഭജനം കൂടുതല്‍ ഗുണമാകുമെന്ന് കലക്ടര്‍ വി ആര്‍ വിനോദ്

Malappuram district division will be more beneficial, says Collector V R Vinod
വി. ആര്‍ വിനോദ്
Updated on
1 min read

മലപ്പുറം: മലപ്പുറം ജില്ലാ വിഭജനത്തെ അനുകൂലിച്ച് കളക്ടര്‍ വി. ആര്‍ വിനോദ്. മലപ്പുറം ജില്ലാ വിഭജനം കൂടുതല്‍ ഗുണമാകുമെന്നും ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കണമെങ്കില്‍ തന്നെ നാലര മണിക്കൂര്‍ എടുക്കുമെന്നും മനുഷ്യ ശേഷിയുടെ കുറവ് മലപ്പുറത്തുണ്ടെന്നും വി. ആര്‍ വിനോദ് പറഞ്ഞു.

വലിയ വിസ്തൃതി ഉള്ള ജില്ലയാണ് മലപ്പുറം. ജനസംഖ്യയും കൂടുതലാണ്. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബുദ്ധിമുട്ട് നേരിടാറുണ്ട്. ജില്ലാ വിഭജനം ഏതെങ്കിലും കാലത്ത് പരിഗണിക്കപ്പെടേണ്ടി വരും. വലുപ്പം കുറവ് ആയിരുന്നെങ്കില്‍ കൂടുതല്‍ ഫലപ്രദമായി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Malappuram district division will be more beneficial, says Collector V R Vinod
ഞാനിവിടെ മന്ത്രിയെ കാത്തു നില്‍ക്കുകയായിരുന്നു, അപ്പോഴാണ് ആക്രമണം, സമരക്കാര്‍ മന്ത്രിയുടെ കഴുത്തിനു പിടിച്ചു തള്ളി: സ്പീക്കര്‍ ഷംസീര്‍

മലപ്പുറത്തെ സാമുദായിക സൗഹാര്‍ദം ലോകത്തിനു മാതൃകയാണ്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറായി നിയമിതനായതിനെ തുടര്‍ന്ന് മലപ്പുറത്തുനിന്ന് പോകുന്നതിന്റെ ഭാഗമായി മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്രെസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Summary

Malappuram district division will be more beneficial, says Collector V R Vinod

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com