മലപ്പുറം ജില്ലയെ വിഭജിക്കണം: സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം

കേരളത്തിന്റെ ജനസംഖ്യയും ഭരണനിര്‍വഹണത്തിലെ വെല്ലുവിളികളും ജില്ലകളുടെ പുനര്‍നിര്‍ണയം അനിവാര്യമാക്കിയിരിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.
Malappuram district should be divided: Resolution at Samastha 100th anniversary conference
umar faizi mukkamഫെയ്സ്ബുക്ക്
Updated on
1 min read

കാസര്‍കോട്: മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം. നാല്‍പ്പത്തിയഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും, വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യുന്നതിനും വിഭജനം അത്യാവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടി ഉമര്‍ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്. കേരളത്തിന്റെ ജനസംഖ്യയും ഭരണനിര്‍വഹണത്തിലെ വെല്ലുവിളികളും ജില്ലകളുടെ പുനര്‍നിര്‍ണയം അനിവാര്യമാക്കിയിരിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.

Malappuram district should be divided: Resolution at Samastha 100th anniversary conference
മൂന്നാറിലേയ്ക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; പടയപ്പയും കൂട്ടരും മദപ്പാടില്‍, ജാഗ്രതാ നിര്‍ദേശം

ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്താല്‍ ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും പ്രശ്‌നങ്ങളുണ്ട് എന്ന് പ്രമേയത്തില്‍ പറയുന്നു. 39 പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പരിധിയില്‍ 38 ജില്ലകള്‍ നിലനില്‍ക്കുന്ന തമിഴ്‌നാടിനെ കേരളത്തിന് പ്രശ്‌നം മാതൃകയാക്കാവുന്നതാണ്. പുതിയ ജില്ലകള്‍ വരുന്നതോടെ സിവില്‍ സ്‌റ്റേഷനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ എത്തുമെന്നും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗത കൈവരിക്കുകയും ചെയ്യുമെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്. ഇതിനായി രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റിവെച്ച് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ രംഗത്തിറങ്ങണം എന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

Malappuram district should be divided: Resolution at Samastha 100th anniversary conference
ഒരേ കുറ്റത്തിന് രണ്ട് തവണ ശിക്ഷിക്കപ്പെടാന്‍ പാടില്ല; സുപ്രീംകോടതിയെ സമീപിച്ച് മോന്‍സന്‍ മാവുങ്കല്‍

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗവും രംഗത്തെത്തിയിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിച്ച കേരള യാത്രയ്ക്കിടെയായിരുന്നു ജില്ലാ വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം രംഗത്തെത്തിയത്. യാത്ര മലപ്പുറം ജില്ലയിലെത്തിയപ്പോള്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യാത്രയുടെ ഉപനായകനുമായ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പ്രസ്താവന വായിക്കുകയായിരുന്നു. ജില്ലാ വിഭജനം മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി അതിനെ കാണണമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

'ജില്ലാ വിഭജനം എന്നത് റവന്യൂ സൗകര്യങ്ങള്‍ക്ക് വേണ്ടിയുളളതാണ്. അല്ലാതെ അത് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമല്ല. ജില്ലകളെ പുനക്രമീകരിക്കുന്നത് മതപരമായ കണ്ണിലൂടെ കാണുന്നത് തെറ്റായ പ്രവണതയാണ്. കേരളത്തിലെ മുഴുവന്‍ ജില്ലകളുടെയും ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ അവസ്ഥകള്‍ സൂഷ്മമായി പഠിച്ചുകൊണ്ടുളള പുനഃസംഘടനയാണ് വേണ്ടത്': ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

Summary

Malappuram district should be divided: Resolution at Samastha 100th anniversary conference

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com