'കുട്ടി ഡ്രൈവര്‍മാര്‍' ഏറെയും മലപ്പുറത്ത്; ഒരാഴ്ചയ്ക്കിടെ പൊലീസ് പരിശോധനയില്‍ കുടുങ്ങിയത് 220 പേര്‍

പൊലീസ് പുറത്തുവിട്ട കണക്കുകളില്‍ ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്
Malappuram tops underage driving list, 220 cases in 7 days
സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ചതിന് പിടക്കപ്പെട്ടവരില്‍ കൂടുതല്‍ പേര്‍ മലപ്പുറത്ത്Photo | Vincent Pulickal
Edited By:
Updated on: 
2 min read

കോട്ടയം: സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ചതിന് പിടക്കപ്പെട്ടവരില്‍ കൂടുതല്‍ പേര്‍ മലപ്പുറത്ത്. ഏഴു ദിവസത്തിനിടെ സംസ്ഥാനവ്യാപകമായി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 453 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ പകുതിയോളം കേസുകള്‍ മലപ്പുറത്താണ്. പൊലീസ് പുറത്തുവിട്ട കണക്കുകളില്‍ ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്, 220 കേസുകളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്.

നവംബര്‍ 2 മുതല്‍ 8 വരെ സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലായി നടത്തിയ ഈ ആകെ 99,181 വാഹനങ്ങളാണ് പരിശോധിച്ചത്. കൂടുതല്‍ നിയമലംഘനങ്ങള്‍ മലപ്പുറത്ത് കണ്ടെത്തിയപ്പോള്‍ രണ്ടാമത് കൊല്ലമാണ്. ഇവിടെ 59 കേസുകളാണ് കണ്ടെത്തിയത്. കണ്ണൂര്‍ നഗരത്തില്‍ പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ചതിന് 48 പേരാണ് പിടിക്കപ്പെട്ടത്.

തൃശൂര്‍, പാലക്കാട്, കാസര്‍കോഡ് എന്നിവിടങ്ങളില്‍ 22 വീതവും, കണ്ണൂര്‍ റൂറലില്‍ 15 കേസുകളും കണ്ടെത്തി. തിരുവനന്തപുരം റൂറലില്‍ 10 കേസുകളും, കോഴിക്കോട് റൂറലില്‍ 9 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളില്‍ 5 വീതവും, കോട്ടയത്ത് 4 , കൊച്ചി സിറ്റിയില്‍ 3 കേസുകളുമാണ് കണ്ടെത്തിയത്.

ഏറ്റവും കൂടുതല്‍ വാഹന പരിശോധനകള്‍ നടന്നത് കൊച്ചി നഗരത്തിലാണ് (10,961 എണ്ണം). കോട്ടയത്ത് 7,987 വാഹനങ്ങളും, തിരുവനന്തപുരം റൂറലില്‍ 7,229 വാഹനങ്ങളും പരിശോധിച്ചു. മലപ്പുറത്ത് ആകെ 5,814 വാഹനങ്ങളാണ് പരിശോധിച്ചത്. കൊച്ചിയി ചേരാനല്ലൂരില്‍ 17 വയസ്സുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് 55 വയസ്സുകാരന്‍ മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് പൊലീസ് പരിശോധന കര്‍ശനമാക്കിയത്.

പരിശോധനകള്‍ തുടരാനാണ് പൊലീസ് വകുപ്പിന്റെ തീരുമാനമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം നടപടിയെടുക്കും. ഇവര്‍ക്ക് ഭാവിയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് കാലതാമസം നേരിട്ടേക്കാം. പ്രായപൂര്‍ത്തിയാകാത്തവരെ വാഹനം ഓടിക്കാന്‍ അനുവദിച്ചതിന് അവരുടെ രക്ഷിതാക്കളും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

രക്ഷിതാക്കളുടെ ശ്രദ്ധയും അവബോധവും

സംസ്ഥാനത്തുടനീളം 1,920 ബോധവല്‍ക്കരണ പരിപാടികളോടെയാണ് ഈ ക്യാംപയിന്‍ സംഘടിപ്പിച്ചത്. ഏറ്റവും കൂടുതല്‍ പരിപാടികള്‍ നടന്നത് മലപ്പുറത്താണ് (207 എണ്ണം). തിരുവനന്തപുരം റൂറല്‍ മേഖലയാണ് തൊട്ടുപിന്നില്‍ (174 എണ്ണം). വിഡിയോ ഗെയിമുകളുമായുള്ള നേരത്തെയുള്ള സമ്പര്‍ക്കം, വാഹനങ്ങള്‍ നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനുമുള്ള തങ്ങളുടെ കഴിവിനെക്കുറിച്ച് കുട്ടികളില്‍ തെറ്റായ ആത്മവിശ്വാസം വളര്‍ത്തിയേക്കാമെന്ന് തിരുവനന്തപുരത്തുനിന്നുള്ള മനഃശാസ്ത്രജ്ഞനായ ഡോ. അരവിന്ദ് തമ്പി പറഞ്ഞു.

'ഗെയിമിങ്ങിലൂടെ ആര്‍ജ്ജിച്ച കഴിവുകള്‍ യഥാര്‍ത്ഥ ജീവിതത്തിലെ ഡ്രൈവിങിനും ഉപയോഗിക്കാമെന്ന് അവര്‍ തെറ്റിദ്ധരിച്ചേക്കാം. ഗിയര്‍ മാറ്റുന്നതിനും വേഗത നിയന്ത്രിക്കുന്നതിനും കുറഞ്ഞ അധ്വാനം മാത്രം മതിയാകുന്ന ഓട്ടോമാറ്റിക് വാഹനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം, ഡ്രൈവിങ് വളരെ എളുപ്പമുള്ള കാര്യമാണെന്ന് കുട്ടികള്‍ക്ക് തോന്നാന്‍ കാരണമായേക്കാം,' അദ്ദേഹം പറഞ്ഞു. ലഹരിവസ്തുക്കളുടെ ഉപയോഗം ഈ അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത നിയമങ്ങളെക്കുറിച്ചും പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിക്കുന്നതുകൊണ്ടുള്ള അപകടങ്ങളെക്കുറിച്ചും പല രക്ഷിതാക്കള്‍ക്കും മതിയായ അവബോധമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഡോ. തമ്പി, ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ പങ്ക് വളരെ പ്രധാനമാണെന്നും പറഞ്ഞു.

Malappuram tops underage driving list, 220 cases in 7 days
'എന്തുണ്ട് സഖാവേ' ഇനി യൂത്ത് കോണ്‍ഗ്രസുകാരും വിളിക്കും; അഭിസംബോധന ഏറ്റെടുത്ത് കോണ്‍ഗ്രസ് യുവജന സംഘടന
Summary

Malappuram tops underage driving list, 220 cases in 7 days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER