കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥിയെ റാ​ഗ് ചെയ്തു ; നാലു വിദ്യാർത്ഥികൾ അറസ്റ്റിൽ ; ഒമ്പതു പേർ ഒളിവിൽ

മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സീനിയർ വിദ്യാർത്ഥികളുടെ സംഘമാണ്  റാഗ് ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ചെന്നൈ: കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥിയെ റാ​ഗ് ചെയ്ത സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ഒമ്പത് പ്രതികൾ ഒളിവിലാണെന്നും സിങ്കനെല്ലൂർ പൊലീസ് പറഞ്ഞു. കൊല്ലം സ്വദേശിയായ ബിരുദ വിദ്യാര്‍ത്ഥിയാണ് റാഗിങ്ങിന് ഇരയായത്. 

മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സീനിയർ വിദ്യാർത്ഥികളുടെ സംഘമാണ് കുട്ടിയെ റാഗ് ചെയ്തത്.  റാസിം, സനൂഫ്, അശ്വിന്‍ രാജ്, ജിതു എസ് സാമുവല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ മാസം 23 ന് പിപിജി നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിൽ വെച്ചായിരുന്നു റാഗിങ്ങ് നടന്നത്.  ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിയെ രണ്ടാം വർഷ വിദ്യാർത്ഥികളായ 13 പേർ ചേർന്ന് റാഗ് ചെയ്യുകയായിരുന്നു.റാഗിങ്ങ് ചെറുത്തപ്പോൾ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com