കരുണാകര ഗുരുവിന്റെ ജന്മഗൃഹ സമുച്ചയം നാടിന്റെ അടയാളമാകും: മമ്മൂട്ടി 

ശാന്തിഗിരി ജന്മഗൃഹ സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
ശാന്തിഗിരി ജന്മഗൃഹ സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനത്തിനായി ചന്ദിരൂരിൽ എത്തിയ മമ്മൂട്ടിയെ  ആദരിച്ചപ്പോൾ
ശാന്തിഗിരി ജന്മഗൃഹ സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനത്തിനായി ചന്ദിരൂരിൽ എത്തിയ മമ്മൂട്ടിയെ ആദരിച്ചപ്പോൾ
Updated on
2 min read

കൊച്ചി: കരുണാകര ഗുരുവിന്റെ ജന്മഗൃഹ സമുച്ചയം നാടിന്റെ അടയാളമായി മാറുമെന്ന് മമ്മൂട്ടി. ശാന്തിഗിരി ജന്മഗൃഹ സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ഈ ലോകത്ത് ഇന്ന് കാണൂന്നതെല്ലാം നമ്മള്‍ മാത്രം ഉണ്ടാക്കിയതല്ല, നമുക്ക് വേണ്ടി മറ്റുള്ളവര്‍ ഉണ്ടാക്കിയതാണ്. നമ്മള്‍ ഉണ്ടാക്കിയതെല്ലാം നാളെ മറ്റുള്ളവര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും ജീവിതത്തില്‍ ആ ചിന്ത ഉണ്ടാകുമ്പോള്‍ പകുതി പ്രശ്‌നങ്ങളും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നാടിന്റെ സംസ്‌കൃതിയില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ ശാന്തിഗിരി പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നുണ്ട്. പുതിയ തലമുറയ്ക്ക് അത് അനിവാര്യമാണ്. തനിക്ക് ഏറെ ഹൃദയബന്ധമുള്ള നാടാണ് ചന്ദിരൂരെന്നും പ്രകൃതിയോടിണങ്ങി ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വിവിധ സംഘടനകളുടെയും വ്യക്തികളൂടെയും സ്‌നേഹോപഹാരങ്ങള്‍ മമ്മൂട്ടിക്ക് സമ്മാനിച്ചു. 

എഎം ആരിഫ് എംപി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ആമുഖ പ്രഭാഷണം നടത്തി. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാന തപസ്വി, സ്വാമി സ്‌നേഹാത്മ ജ്ഞാന തപസ്വി എന്നിവര്‍ ചടങ്ങില്‍ സാന്നിധ്യമായി. കേന്ദ്ര സംഗീത നാടക അക്കാദമി അംഗം വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍, ഗാന രചയിതാവ് രാജീവ് ആലുങ്കല്‍, ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ പ്രസിഡന്റ് എന്‍ എം ബാദുഷ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 

രമേഷ് പിഷാരടി,  ദലീമ ജോജോ എംഎല്‍എ, മുന്‍ എംഎല്‍എ  ഷാനിമോള്‍ ഉസ്മാന്‍, കെഎസ്ഡിപി ചെയര്‍മാന്‍ സി ബി ചന്ദ്രബാബു,  ബിജെപി ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന്‍, ശാന്തിഗിരി ആശ്രമം ചേര്‍ത്തല ഏരിയ ഹെഡ് ജനനി പൂജ ജ്ഞാന തപസ്വിനി, മാന്നാനം കെഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാദര്‍. ഡോ. ജെയിംസ് മുല്ലശ്ശേരി സിഎംഐ, എസ്എന്‍ഡിപി യോഗം ഡയറക്ട് ബോര്‍ഡ് അംഗം വി ശശികുമാര്‍, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം മധുസൂദനന്‍ സി, ജെഎസ്എസ് സംസ്ഥാന സെക്രട്ടറി ആര്‍ പൊന്നപ്പന്‍,  സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, അരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എംപി ബിജു. സിപിഎം ഏരിയ സെക്രട്ടറി പികെ സാബു,  മുസ്ലിം ലീഗ് അരൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ്  സികെ ഫസലുദ്ദീന്‍,  ആലപ്പുഴ ഡിസിസി അംഗം എസ്എം. അന്‍സാരി, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ്, ജില്ലാ പഞ്ചായത്തംഗം അനന്ദു രമേശന്‍,  അരൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ സീനത്ത് ഷിഹാബുദീന്‍, നൗഷാദ് കുന്നേല്‍, ഇര്‍ഷാദ്,   ഡിസിസി  അംഗം മജീദ് വെളുത്തേടത്ത്, സിപിഎം ലോക്കല്‍കമ്മിറ്റി സെക്രട്ടറി സിപി പ്രകാശന്‍, ജെഎസ്എസ് സംസ്ഥാന കമ്മിറ്റി അംഗം വികെ ഗൗരീശന്‍, ചന്ദിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഷ്‌റഫ് നേറ്റിപ്പറമ്പില്‍,  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് യുസി ഷാജി,  കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രം ദേവസ്വം പ്രസിഡന്റ് പി ഡി ഗഗാറിന്‍, ശബരി ഗ്രൂപ്പ്  റിലേഷന്‍സ് ഓഫീസര്‍ എന്‍. രാംദാസ്, എഫ്എം. ഫറൂക്ക്, കെഎമുഹമ്മദ് റഫീക്ക്, വി പ്രദീപ്, ചേമ്പര്‍ ഓഫ് കേരള സീ ഫുഡ് ഇന്‍ഡസ്ട്രി സ്റ്റേറ്റ് പ്രസിഡന്റ് ജെ ആര്‍ അജിത്ത്, ആശ്രമം ഉപദേശകസമിതി അംഗങ്ങളായ രാജീവ് വി പി അജിത്ത് കുമാര്‍,  വി,  അബൂബക്കര്‍ ആശ്രമത്തിന്റെ വിവിധ സാംസ്‌കാരിക സംഘടനകളുടെ ചുമതലക്കാരായ പി ജി രമണന്‍, എന്‍ കെ അരവിന്ദന്‍,  ഷാജി എം  കെ, സി വി പുരുഷോത്തമന്‍, പി ജി രവീന്ദ്രന്‍, റെജി പുരോഗതി മാനേജര്‍ സി. വേണുഗോപാല്‍, വിജയന്‍ മാച്ചേരി, മനോഹരന്‍ നന്ദികാട്, അജയന്‍ വയലാര്‍ , നിഷ എം. എന്‍,  ഷിബുറാം കെ ഡി, വന്ദനന്‍ സതീഷ്, മംഗളവല്ലി എല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി സ്വാഗതവും ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഇന്‍-ചാര്‍ജ്  സ്വാമി ജനനന്മ ജ്ഞാന തപസ്വി കൃതജ്ഞതയും പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com