യുവതിയെ മദ്യം ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമം; 'സ്പാ' ഉടമ അറസ്റ്റിൽ

കഴിഞ്ഞ ഒന്നരവർഷമായി ഇവർ വെള്ളാംഞ്ചിറയിലുള്ള വാടകവീട്ടിൽ ഒരുമിച്ചായിരുന്നു താമസം.
 Chalakudy crime
Man Arrested in Chalakudy for Attempted Murder of Live In PartnerSPECIAL ARRANGEMENT
Updated on
1 min read

തൃശൂർ: ചാലക്കുടിയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. പേരാമ്പ്ര വില്ലേജ് ശാസ്താംകുന്ന് സ്വദേശിയായ ശരത്ത് വിഷ്ണുവാണ് (34) പൊലീസിന്റെ പിടിയിലായത്. ലിവിങ് ടുഗദർ പങ്കാളിയായി യുവതിയെ കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ ശ്രമം. സംഭവത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപികരിച്ചു അന്വേഷണം നടത്തിയിരുന്നു. ഇതിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

 Chalakudy crime
വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡിയില്‍ തിരിച്ചെത്തും, രാജി പിന്‍വലിച്ചു

കഴിഞ്ഞ ഒന്നരവർഷമായി ഇവർ വെള്ളാംഞ്ചിറയിലുള്ള വാടകവീട്ടിൽ ഒരുമിച്ചായിരുന്നു താമസം. ഈ മാസം 20-ന് രാത്രി 10 മണിയോടെ പ്രതി യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

സംഭവത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. യുവതിയോട് ഇയാൾക്കുണ്ടായിരുന്ന സംശയമാണ് കൊലപ്പെടുത്താനുള്ള ശ്രമത്തിന്റെ പിന്നിലെന്നാണ് വിവരം. യുവതിക്കുനേരെ മുൻപും ഇയാൾ ശാരീരികമായ ആക്രമണങ്ങൾ നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

 Chalakudy crime
സാധനങ്ങൾ വാങ്ങാൻ പോകുന്നു എന്ന് അവസാന സന്ദേശം; ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു

'റെഡ് ചില്ലീസ്' എന്ന പേരിൽ പ്രതി ശരത്ത് ചാലക്കുടി സൗത്തിൽ സ്പാ നടത്തി വരികയായിരുന്നു. ഈ സ്പായിലെ മുൻ ജീവനക്കാരിയായിരുന്നു യുവതി. യുവതിയെ ഇയാൾ വിവാഹവാഗ്ദാനം നൽകി ഇയാൾ ഒപ്പം താമസിപ്പിക്കുക ആയിരുന്നു. പ്രതിയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ യുവതിയെ കൊല്ലുമെന്നും സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Summary

Man Arrested in Chalakudy for Attempted Murder of Live In Partner.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com