കല്യാണം വിളിക്കാനെത്തി, നായ കുരച്ചു ചാടിയപ്പോള്‍ കിണറ്റില്‍ വീണു; 60കാരന് പരിക്ക്

ഇരിട്ടിയില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരാണ് കയര്‍ ഇറക്കി രാജനെ പുറത്തെത്തിച്ചത്
Man Falls into Well After Being Spooked by Neighbor’s Dog
കിണറ്റില്‍ വീണയാളെ അഗ്നിരക്ഷാ സേന രക്ഷിക്കുന്നു Screen grab
Updated on
1 min read

കണ്ണൂര്‍: പയ്യാവൂരില്‍ കല്യാണം ക്ഷണിക്കാന്‍ എത്തിയ ആള്‍ അയല്‍വാസിയുടെ കിണറ്റില്‍ വീണു. വെമ്പുവയിലെ കോയാടന്‍ രാജനാണ് (60) കിണറ്റില്‍ വീണ് കൈയ്ക്ക് പരിക്കേറ്റത്. വീട്ടുമുറ്റത്ത് കെട്ടിയിരുന്ന നായ കുരച്ചുചാടിയപ്പോള്‍ പേടിച്ച് കാല്‍വഴുതി സമീപത്തെ കിണറ്റില്‍ വീഴുകയായിരുന്നു.

Man Falls into Well After Being Spooked by Neighbor’s Dog
'അവര്‍ ശരിക്കും നമ്മുടെ ട്രാപ്പില്‍ വീണപോലെ ആയി'; സന്ദീപ് വാര്യരെ എസ്എഫ്‌ഐ തടഞ്ഞെന്ന പരാതിക്ക് പിന്നാലെ യുഡിഎഫ് ചാറ്റ് പുറത്ത്

തിങ്കളാഴ്ച രാവിലെ 11-നായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് തന്നെയാണ് കിണര്‍. ആള്‍മറയുള്ള കിണറാണെങ്കിലും നായ കുരച്ചുചാടിയപ്പോള്‍ കിണറ്റിന് മുകളില്‍ കയറിയ രാജന്‍ കാല്‍വഴുതി വീഴുകയായിരുന്നു. നാലടിയോളം വെള്ളമുള്ള കിണറ്റിലേയ്ക്കാണ് ഇയാള്‍ വീണത്.

Man Falls into Well After Being Spooked by Neighbor’s Dog
'സിപിഎം ശവംതീനികള്‍; എട്ട് ജില്ലകള്‍ വടക്കു നിന്ന് എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കും, 100 സീറ്റുറപ്പ്'

ഇരിട്ടിയില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരാണ് രാജനെ പുറത്തെത്തിച്ചത്. പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം പയ്യാവൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Summary

Man Falls into Well After Being Spooked by Neighbor’s Dog

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com