Alappuzha theft: വീട്ടില്‍ നിന്ന് 15 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്ന് യുവതി; കള്ളന്‍ കപ്പലില്‍ തന്നെ!

വീട്ടില്‍ നിന്ന് 15 പവന്‍ സ്വര്‍ണം കവര്‍ന്നെന്ന യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഭര്‍ത്താവിന്റെ അടുത്ത്
man held for stealing gold from his wife's house
വീട്ടില്‍ നിന്ന് 15 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്ന് യുവതിപ്രതീകാത്മക ചിത്രം
Updated on
1 min read

ആലപ്പുഴ: വീട്ടില്‍ നിന്ന് 15 പവന്‍ സ്വര്‍ണം കവര്‍ന്നെന്ന യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഭര്‍ത്താവിന്റെ അടുത്ത്. പൊലീസിന്റെ അന്വേഷണത്തില്‍ സ്വര്‍ണം എടുത്തത് യുവതിയുടെ ഭര്‍ത്താവ് തന്നെയാണെന്ന് കണ്ടെത്തി.

ആലപ്പുഴ ആലിശേരി സ്വദേശിയായ ഷംന ഷെഫീഖിന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ന്നെന്നായിരുന്നു പരാതി. നഗരസഭ എയ്‌റോബിക് പ്ലാന്റിലെ ജീവനക്കാരിയായ ഷംന(42) ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലെത്തിപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഷംന വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ഇതിലൂടെയാണ് ഷംനയുമായി അകന്നു കഴിയുന്ന ഭര്‍ത്താവ് ഷെഫീഖ് ആണ് സ്വര്‍ണം മോഷ്ടിച്ചതെന്നു സൂചന ലഭിച്ചത്. ഇരുവരും അകന്നു കഴിയുകയായിരുന്നെങ്കിലും ഷെഫീഖ് ഇടയ്ക്ക് വീട്ടിലെത്തുമായിരുന്നു. ഷെഫീക്കിനെ പൊലീസ് പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ വിവരം പുറത്താവുന്നത്. പൊലീസ് അന്വേഷണത്തില്‍ നഷ്ടപ്പെട്ടത് ഏഴേമുക്കാല്‍ പവന്‍ സ്വര്‍ണമാണെന്നും കണ്ടെത്തി. ഷെഫീഖ് സ്വര്‍ണം പണയം വച്ചെന്നു സംശയിക്കുന്ന നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com