ബീഡി വാങ്ങാന്‍ കടയില്‍ പോയി, അഞ്ച് ദിവസമായിട്ടും തിരിച്ചെത്തിയില്ല, വയോധികനായി തിരച്ചില്‍

ബീഡി വാങ്ങാന്‍ കടയില്‍ പോയി, അഞ്ച് ദിവസമായിട്ടും തിരിച്ചെത്തിയില്ല, വയോധികനായി തിരച്ചില്‍
ബീഡി വാങ്ങാന്‍ കടയില്‍ പോയി, അഞ്ച് ദിവസമായിട്ടും തിരിച്ചെത്തിയില്ല, വയോധികനായി തിരച്ചില്‍
Updated on
1 min read

പാലക്കാട്: ബീഡി വാങ്ങാന്‍ കടയില്‍ പോയ വയോധികനെ കാണാനില്ലെന്ന് പരാതി. കിണാശ്ശേരി സ്വദേശിയായ വേലായുധനെ(70) അഞ്ച് ദിവസമായി കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. ശനിയാഴ്ച വൈകീട്ടാണ് വേലായുധന്‍ വീട്ടില്‍ നിന്ന് ബീഡി വാങ്ങാനായി അടുത്തുള്ള കടയിലേക്കായി പോയത്.

തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും ആളെ കാണാതായതോടെയാണ് ഭാര്യ ലീലയും മകള്‍ ലൈജുവും പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണോ, വാച്ചോ എടുത്തിരുന്നില്ലെന്നും കുടുംബം പറയുന്നു. കടയില്‍ പോകുന്നതിന് മുമ്പ് ബീഡി വാങ്ങാന്‍ കാശ് ചോദിച്ചപ്പോള്‍ ലീലയുമായി ചെറിയ തര്‍ക്കമുണ്ടായി. വീടിന്റെ പടിക്കലെത്തിയപ്പോള്‍ ഏറെ നേരം തിരിഞ്ഞുനോക്കി നിന്നു, അപ്പോള്‍ എന്തുപറ്റിയെന്ന് താന്‍ ചോദിച്ചതായും ലീല പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബീഡി വാങ്ങാന്‍ കടയില്‍ പോയി, അഞ്ച് ദിവസമായിട്ടും തിരിച്ചെത്തിയില്ല, വയോധികനായി തിരച്ചില്‍
മാസപ്പടി ഇന്ന് വീണ്ടും കോടതിയില്‍; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ കുഴല്‍നാടന്റെ ഹര്‍ജി പരിഗണിക്കും

ദീര്‍ഘദൂരം നടക്കുന്നൊരു ശീലം വേലായുധനുണ്ടെന്നും കുടുംബം പറയുന്നു. അങ്ങനെ എവിടേക്കെങ്കിലും പോയതാണോ എന്നും സംശയമുണ്ട്. കൊച്ചിയില്‍ ബോട്ട് മെക്കാനിക്കായിരുന്നു വേലായുധന്‍. പാലക്കാട് സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com