17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

ഒരു വർഷത്തെ സാധാരണ തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
Kasaragod news
Man Sentenced to One Year in Jail for Harassing Minor Girl in Kasaragod.
Edited By:
Updated on
1 min read

കാസർകോട്: വഴി നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗിക ഉദ്ദേശ്യത്തോടെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. ബേഡഡുക്ക മുന്നാട് ചേടിമൊട്ട തട്ടുമ്മൽ ഹൗസിൽ കബീർ (35) നെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

Kasaragod news
പിഎം ശ്രീ യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല; കണ്‍വീനറെ തള്ളി കുഞ്ഞാലിക്കുട്ടി; 'ഊരാനാകുമോയെന്ന് അറിയാന്‍ സബ്കമ്മിറ്റി റിപ്പോര്‍ട്ട് വരണം'

ഒരു വർഷത്തെ സാധാരണ തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി ആറു മാസം അധിക തടവ് അനുഭവിക്കണം. 2025 ജനുവരി 29-ന് രാവിലെ 10.45- ഓടെ കളനാട് ഗ്രാമത്തിൽ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന 17 വയസ്സുകാരിയെ പ്രതി ദുരുദ്ദേശത്തോടെ പിന്തുടരുകയും സ്കൂട്ടറിൽ കയറാൻ ആവശ്യപ്പെട്ട് ശല്യപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി എം സുരേഷ് ആണ് ശിക്ഷാവിധിച്ചത്.

Kasaragod news
ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
Kasaragod news
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kasaragod news
ലോട്ടറി തൊഴിലാളികൾക്ക് 'ലോട്ടറി' അടിച്ചു; ഓണം ഉത്സവബത്തയിൽ 1,000 രൂപയുടെ വർധനവ്
Summary

Man Sentenced to One Year in Jail for Harassing Minor Girl in Kasaragod.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com