ഭിന്നശേഷിക്കാരിയെയും സഹോദരന്റെ 7വയസുള്ള മകളെയും ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് 

തൃക്കുറ്റിശ്ശേരി കുന്നുമ്മല്‍ പൊയില്‍ എളാങ്ങല്‍ മുഹമ്മദിനെ (46)തിരെ  പൊലീസ് കേസെടുത്തു
പ്രതി എളാങ്ങല്‍ മുഹമ്മദ്
പ്രതി എളാങ്ങല്‍ മുഹമ്മദ്
Updated on: 
1 min read

കോഴിക്കോട്: ഭിന്നശേഷിയുള്ള അമ്പത്തിരണ്ടുകാരിയെയും സഹോദരന്റെ ഏഴു വയസ്സുള്ള പെണ്‍കുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.  സംഭവത്തില്‍   തൃക്കുറ്റിശ്ശേരി കുന്നുമ്മല്‍ പൊയില്‍ എളാങ്ങല്‍ മുഹമ്മദിനെ (46)തിരെ  പൊലീസ് കേസെടുത്തു.  തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. 

ഭിന്നശേഷിക്കാരിയും സഹോദരന്റെ മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ തൊഴിലുറപ്പിന് പോയതായിരുന്നു. വീട്ടിലെത്തിയ മുഹമ്മദ് ഏഴു വയസ്സുള്ള പെണ്‍കുട്ടിയെ മടിയിലിരുത്തി പീഡിപ്പിച്ചതായാണ് പരാതി.  കുട്ടി കുതറി ഓടിയപ്പോള്‍ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും പ്രതി ലൈംഗിക പീഡനത്തിനിരയാക്കി. 

സംഭവ സ്ഥലത്തുനിന്ന് ജൂപ്പിറ്റര്‍ സ്‌കൂട്ടിയില്‍ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പെണ്‍കുട്ടിയെയും  ഭിന്നശേഷി ക്കാരിയെയും താമരശേരി മജിസ്‌ട്രേട്ടിനു മുന്നില്‍ രഹസ്യമൊഴി നല്‍കാനായി ഹാജരാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER