

മലപ്പുറം : മങ്കടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലിക്കെതിരെ മുന്‍ മുസ്ലീം ലീഗ് നേതാവ് എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും. മുസ്ലീംലീഗ് മുന്‍ മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദ് അലിക്കെതിരെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെയുണ്ടാകും. നിലവില്‍ പ്രഖ്യാപിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംപി അലവിയെ മാറ്റും.
മഞ്ഞളാംകുഴി അലിക്കെതിരെ പരസ്യപ്രതിഷേധം നടത്തിയ ആളാണ് കുന്നത്ത് മുഹമ്മദ്. ഇതേതുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കുന്നത്ത് മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് എംപി അലവിയെ മങ്കടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രചാരണരംഗത്ത് സജീവമായിരുന്നില്ല. സി.പി.എം മങ്കട ഏരിയ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവുമാണ് അലവി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് സ്വതന്ത്രനെ കളത്തിലിറക്കാന്‍ നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് പാര്‍ട്ടി സ്ഥാനാര്‍ഥിയെ തന്നെ പ്രഖ്യാപിക്കുകയായിരുന്നു. അതിലാണ് വീണ്ടും ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates