വാക്‌സിന്‍ സ്വീകരിച്ചിട്ടും പോസിറ്റീവായി; അനുഭവക്കുറിപ്പുമായി ഡോ. മനോജ് വെള്ളനാട്

രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞാലെ വാക്‌സിന്റെ ഗുണഫലം പൂര്‍ണമായും കിട്ടൂ എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്
ഡോ. മനോജ് വെള്ളനാട്‌
ഡോ. മനോജ് വെള്ളനാട്‌
Updated on
1 min read

നിലവില്‍ സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി വരുകയാണ്. വാക്‌സിന്‍ കുത്തിവെയ്പ് ആരംഭിച്ചതോടെ, ഇതുസംബന്ധിച്ച് നിരവധി സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. വാക്‌സിനെടുത്താല്‍ കോവിഡ് വരുമോ? എന്നതടക്കം നിരവധി സംശയങ്ങളാണ് ഉയര്‍ന്നുവരുന്നത്. വാക്‌സിനെടുത്താലും കോവിഡ് വരാം എന്ന് സ്വന്തം അനുഭവത്തിലൂടെ വിവരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ മനോജ് വെള്ളനാട്.

രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞാലെ വാക്‌സിന്റെ ഗുണഫലം പൂര്‍ണമായും കിട്ടൂ എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.  വാക്‌സിനേഷനു ശേഷം ഒരാള്‍ക്ക് രോഗം വന്നെങ്കില്‍, രോഗാണു പുതുതായി ശരീരത്തില്‍ കയറിയതാണെന്നാണ് അതിനര്‍ത്ഥമെന്ന് മനോജ് വെള്ളനാട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്: 

വാക്‌സിനെടുത്താലും കോവിഡ് വരാമോ?
വരാം.. വന്നു.. ഇന്ന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിട്ട് മൂന്ന് ദിവസമായി. ആരോഗ്യപരമായി അല്‍പ്പം മെച്ചപ്പെട്ടതിനാലാണ് ഇന്നൊരു കുറിപ്പിടാമെന്ന് കരുതിയത്. ആദ്യ ഡോസ് വാക്‌സിനെടുത്തെങ്കിലും എല്ലാ മുന്‍കരുതലുകളും തുടര്‍ന്നും എടുക്കുന്നുണ്ടായിരുന്നു. എന്നാലും +ve ആണെന്നറിയാത്ത ഒരു രോഗിയുമായുളള നിരന്തരസമ്പര്‍ക്കമാകാം (High risk) രോഗപ്പകര്‍ച്ചക്ക് കാരണമെന്ന് കരുതുന്നു.

വാക്‌സിനെടുത്താലും പിന്നെങ്ങനെ...?! എന്ന സംശയം പലര്‍ക്കും തോന്നാം.

ഞാന്‍ വാക്‌സിന്‍ ഫസ്റ്റ് ഡോസല്ലേ എടുത്തിട്ടുള്ളൂ, രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞാലെ വാക്‌സിന്റെ ഗുണഫലം പൂര്‍ണമായും കിട്ടൂ.. അതിനുള്ള സമയമായിട്ടില്ല. അതുകൊണ്ട് തന്നെ ഇതില്‍ വാക്‌സിന്റെ കാര്യക്ഷമതയെ സംശയിക്കേണ്ട കാര്യമേയില്ല.

 ഇനിയാ വാക്‌സിന്‍ കാരണമാണോ രോഗം വന്നത്..?! എന്ന് സംശയിക്കുന്നവരും ഉണ്ടാവാം. കാരണമങ്ങനെ ചില പ്രചരണങ്ങള്‍ നേരത്തേ മുതല്‍ ഉണ്ടല്ലോ. ഒരിക്കലുമല്ല. കാരണം ഈ വാക്‌സിനില്‍ കൊവിഡ് വൈറസേയില്ല. അതിന്റെയൊരു ജനിതകപദാര്‍ത്ഥം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ വാക്‌സിനിലൂടെ രോഗം പകരില്ല. അതൊരിക്കലും നമ്മളിപ്പോ ചെയ്തു പോരുന്ന രോഗനിര്‍ണയ പരിശോധനകളൊന്നും പോസിറ്റീവ് ആക്കുകയുമില്ല. എന്നുവച്ചാല്‍, വാക്‌സിനേഷനു ശേഷം ഒരാള്‍ക്ക് രോഗം വന്നെങ്കില്‍, രോഗാണു പുതുതായി ശരീരത്തില്‍ കയറിയതാണെന്നാണ് അതിനര്‍ത്ഥം..
ഒരു വര്‍ഷം അവന് പിടികൊടുക്കാതെ നടന്നു. അതിനിടയില്‍ 15 തവണ ടെസ്റ്റ് ചെയ്തിട്ടുണ്ട്. ഒടുവില്‍ 16-ആമത്തെ ടെസ്റ്റ് +ve ആയി. നിലവില്‍, ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളൊക്കെ പതിയെ മാറി വരുന്നുണ്ട്. ഈ ഒറ്റമുറിക്കകത്തെ ഏകാന്തവാസം അത്ര പരിചയമില്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ മാത്രമേ ഇപ്പൊ കാര്യമായുള്ളൂ. എന്തായാലും അടുത്തയാഴ്ച കൂടുതല്‍ ആരോഗ്യവാനായി, കുട്ടപ്പനായി, പുറത്തുചാടാമെന്ന പ്രതീക്ഷയില്‍... 
മനോജ് വെള്ളനാട്
( 2nd dose വാക്‌സിന്‍ 2-3 മാസങ്ങള്‍ കഴിഞ്ഞേ എടുക്കാന്‍ പറ്റൂ..)
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com