തദ്ദേശ വകുപ്പിലെ കൂട്ടസ്ഥലംമാറ്റം: മന്ത്രി കെ എം ഷാജിയുടെ കുറിപ്പ് ചോര്‍ന്നു

വകുപ്പില്‍ കൂട്ടസ്ഥലംമാറ്റത്തിന് നിര്‍ദേശിച്ച് മന്ത്രി കെ എം ഷാജി ഒദ്യോഗിക ലെറ്റര്‍ ഹെഡില്‍ നല്‍കിയ കുറിപ്പാണ് ചോര്‍ന്നത്
KM Shaji
കെ എം ഷാജിഫയല്‍ ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: തദ്ദേശ വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് മന്ത്രി കെ എം ഷാജി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് നല്‍കിയ കുറിപ്പ് ചോര്‍ന്നു. വകുപ്പില്‍ കൂട്ടസ്ഥലംമാറ്റത്തിന് നിര്‍ദേശിച്ച് മന്ത്രി കെ എം ഷാജി ഒദ്യോഗിക ലെറ്റര്‍ ഹെഡില്‍ നല്‍കിയ കുറിപ്പാണ് ചോര്‍ന്നത്. ഭരണസൗകര്യാര്‍ഥം പൊതുതാല്‍പ്പര്യത്തിനു വിധേയമായി ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം നടത്താനാണ് ജൂലൈ 8 ലെ കുറിപ്പില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

KM Shaji
മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍

ജില്ലാതല ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് കുറിച്ച് ചോര്‍ന്നത്. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പ്, 2026 ഏപ്രിലിലെ നിയമസഭ തെരഞ്ഞെടുപ്പ് എന്നിവയുടെ ഭാഗമായി വന്ന മാതൃകാ പെരുമാറ്റച്ചട്ടം, സെന്‍സസ് നടപടികള്‍ എന്നിവ കാരണം പൊതുസ്ഥലംമാറ്റം നടത്താനായിട്ടില്ലെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഉചിതമാര്‍ഗത്തില്‍ നടപ്പാക്കണമെന്ന അഭ്യര്‍ഥനയോടെയാണ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കുള്ള കുറിപ്പ് അവസാനിക്കുന്നത്.

ആദ്യപടിയായി നാനൂറോളം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനായിരുന്നു നീക്കമെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2026ലെ പൊതുസ്ഥലംമാറ്റത്തിനായി ഓണ്‍ലൈന്‍ വഴി തദ്ദേശ വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. പട്ടിക തയ്യാറാക്കി ആക്ഷേപങ്ങളും പരാതികളും പരിശോധിച്ചും സീനിയോറിറ്റി കണക്കിലെടുത്തുമാണ് സ്ഥലംമാറ്റം നടപ്പാക്കേണ്ടത്.

KM Shaji
പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചു; പിന്നിൽ സിപിഎം നേതാക്കളെന്ന് ആരോപണം
KM Shaji
വീടിന്റെ രഹസ്യ അറയിൽ 87 ഗ്രാം എംഡിഎംഎ; കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു
KM Shaji
മൂന്നു കോടി നല്‍കിയാല്‍ മന്ത്രിപദവി, കോണ്‍ഗ്രസ് നേതാക്കളെ കബളിപ്പിച്ച കേസ്: രണ്ടു പേര്‍ പിടിയില്‍
Summary

Mass transfers in the Local Self-Government Department: Minister K.M. Shaji's note leaked

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com