വ്യാജ പാന്‍ കാര്‍ഡ് തയ്യാറാക്കി, വിഡിയോ കെവൈസിയില്‍ പ്രത്യക്ഷപ്പെട്ടത് 'കള്ളന്മാര്‍'; ഫെഡറല്‍ ബാങ്കില്‍ നിന്ന് 27 കോടി തട്ടിയ മുഖ്യസൂത്രധാരന്‍ അസമില്‍ പിടിയില്‍

ഫെഡറല്‍ ബാങ്കില്‍ നിന്ന് 27 കോടി രൂപ തട്ടിയ പ്രതി പിടിയില്‍
Mastermind behind Rs 27 crore fraud from Federal Bank arrested in Assam
ഫെഡറല്‍ ബാങ്കില്‍ നിന്ന് 27 കോടി രൂപ തട്ടിയ പ്രതി പിടിയില്‍സ്ക്രീൻഷോട്ട്
Updated on
1 min read

കൊച്ചി: ഫെഡറല്‍ ബാങ്കില്‍ നിന്ന് 27 കോടി രൂപ തട്ടിയ പ്രതി പിടിയില്‍. കേസിലെ മുഖ്യസൂത്രധാരന്‍ ഷിറാജുല്‍ ഇസ്ലാമിനെയാണ് ക്രൈംബ്രാഞ്ച് അസമില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വ്യാജ പാന്‍ കാര്‍ഡുകള്‍ തയ്യാറാക്കി നടത്തിയ തട്ടിപ്പിന് പിന്നില്‍ വന്‍സംഘമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

2023ല്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസിലാണ് പ്രതി പിടിയിലായത്. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തില്‍ അസം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത് എന്ന് കണ്ടെത്തുകയായിരുന്നു.

അസമില്‍ തങ്ങി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ ഇയാള്‍ ആണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അസമില്‍ ആഡംബര വീടും കോഴിഫാമും ഉള്‍പ്പെടെ അത്യാഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

മികച്ച സിബില്‍ സ്‌കോറുള്ള ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ അടക്കം തട്ടിയെടുത്തായിരുന്നു തട്ടിപ്പ്. ഫെഡറല്‍ ബാങ്കിന്റെ തന്നെ ആപ്പ് വഴി ലോണുകള്‍ തരപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ലോണ്‍ കിട്ടണമെങ്കില്‍ വിഡിയോ കെവൈസി പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിഡിയോ കൈവൈസി പൂര്‍ത്തിയാക്കാന്‍ പാന്‍കാര്‍ഡിലെ അതേവ്യക്തി തന്നെ വിഡിയോ കെവൈസിയില്‍ എത്തേണ്ടതുണ്ട്. അതിനാല്‍ വ്യാജ പാന്‍ കാര്‍ഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Mastermind behind Rs 27 crore fraud from Federal Bank arrested in Assam
'പിഎം ശ്രീ'യില്‍ കോണ്‍ഗ്രസിലും ഭിന്നത; ഫണ്ട് വാങ്ങുന്നതില്‍ തെറ്റില്ലെന്ന് സതീശന്‍, എതിര്‍ത്ത് കെസി വേണുഗോപാല്‍

യഥാര്‍ഥ പാന്‍ കാര്‍ഡ് ഉടമയുടെ ഫോട്ടോ മാറ്റിയ ശേഷം പ്രതികളുടെ ഫോട്ടോ വച്ച് രേഖ സമര്‍പ്പിച്ചായിരുന്നു തട്ടിപ്പ്. പിന്നീട് വിഡിയോ കോളിലും ഈ പ്രതികള്‍ തന്നെയാണ് വരിക. ഇത്തരത്തില്‍ 500ലധികം പേരില്‍ വ്യാജ പാന്‍ കാര്‍ഡ് തയ്യാറാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

Mastermind behind Rs 27 crore fraud from Federal Bank arrested in Assam
ഇരട്ട ന്യൂനമര്‍ദ്ദം: റെഡ് അലര്‍ട്ട് പിന്‍വലിച്ചു, പത്തുജില്ലകളില്‍ തീവ്രമഴ, മുന്നറിയിപ്പില്‍ മാറ്റം
Summary

Mastermind behind Rs 27 crore fraud from Federal Bank arrested in Assam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kerala native was apprehended by customs officials at Kochi International Airport with approximately two crore rupees worth of gold
Police says that personal enmity was the reason for the Palayam murder
cyber fraud alert
US national under scanner for trying to cross India-Nepal border
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com