'സേവനം ചെയ്യുമ്പോഴാണ് മനുഷ്യജന്മം പൂര്‍ണമാകുന്നത്'; മാതാ അമൃതാനന്ദമയിക്ക് 'ജനനി അവാര്‍ഡ്' സമ്മാനിച്ചു

'മറ്റുള്ളവര്‍ക്കായി സേവനം ചെയ്യുമ്പോഴാണ് മനുഷ്യജന്മം പൂര്‍ണമാകുന്നത്' എന്ന അമ്മയുടെ സന്ദേശം മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ ജീവിതദര്‍ശനത്തോടും മൂല്യങ്ങളോടും ചേര്‍ന്നുനില്‍ക്കുന്നതാണെന്ന് ചടങ്ങില്‍ സംസാരിച്ച ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു.
Mata Amritanandamayi receives Janani Award
Mata Amritanandamayi receives Janani AwardThe New Indian Express
Updated on
1 min read

കൊല്ലം: മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍ കലാമിന്റെ പതിനൊന്നാം ചരമ വാര്‍ഷിക ആചരണത്തിന്റെ ഭാഗമായി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 'ജനനി അവാര്‍ഡ്' 2026 മാതാ അമൃതാനന്ദമയിക്ക് സമ്മാനിച്ചു. അമൃതപുരി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പുരസ്‌കാരം സമര്‍പ്പിച്ചു. മാനവിക-സാമൂഹ്യ സേവനങ്ങള്‍, സമൂഹ പരിവര്‍ത്തനം, സ്ത്രീശാക്തീകരണം എന്നീ മേഖലകളില്‍ മാതാ അമൃതാനന്ദമയി നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

'മറ്റുള്ളവര്‍ക്കായി സേവനം ചെയ്യുമ്പോഴാണ് മനുഷ്യജന്മം പൂര്‍ണമാകുന്നത്' എന്ന അമ്മയുടെ സന്ദേശം മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ ജീവിതദര്‍ശനത്തോടും മൂല്യങ്ങളോടും ചേര്‍ന്നുനില്‍ക്കുന്നതാണെന്ന് ചടങ്ങില്‍ സംസാരിച്ച ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. രാജ്യത്തെ ശാസ്ത്ര രംഗത്ത് ഉന്നതിയിലെത്തിക്കുകയെന്ന ഏക ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച മഹത്തായ വ്യക്തിത്വമായിരുന്നു ഡോ. എ.പി.ജെ. അബ്ദുല്‍ കലാമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു.

ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ദര്‍ശനവും മൂല്യങ്ങളും ആസ്പദമാക്കി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന 'Kalam's Angel' എന്ന പ്രചോദനാത്മക ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനവും രാജ്യവ്യാപക വനിതാ ശാക്തീകരണ പ്രസ്ഥാനമായ 'ജനനി 2026' ന്റെ ഔദ്യോഗിക ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു. എ.പി.ജെ. അബ്ദുല്‍ കലാം ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ ചെയര്‍പഴ്‌സന്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. ജെറി മാത്യു, ഓര്‍ഗനൈസിങ് സെക്രട്ടറി ഓളീവിയ സൈറ റൈജു എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

Mata Amritanandamayi receives Janani Award
വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചു; 38 ​ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ
Mata Amritanandamayi receives Janani Award
തേങ്ങയിടുന്നതിനിടെ ഷോക്കേറ്റ് മരണം, ഉത്തരവാദി കെഎസ്ഇബി; 21 കാരന്റെ അമ്മയ്ക്ക് 38.50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
Mata Amritanandamayi receives Janani Award
'അച്ഛന്‍റെ ഫാമിലി പെന്‍ഷന്‍ വാങ്ങിയത് എന്റെ അമ്മ പി കെ ശ്രീമതി'; വെളിപ്പെടുത്തി മുന്‍ എംഎല്‍എയുടെ മകന്‍
Summary

Mata Amritanandamayi receives Janani Award

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kerala’s Home Minister and Fisheries Minister visited the house of John, who went missing in Vizhinjam
Helipad at Amrithananda Devi Madom
Ujjwala Baalyam Award 2026
mythanga
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com