Mathew Kuzhalnadan
മാത്യു കുഴല്‍നാടന്‍(Mathew Kuzhalnadan)ഫെയ്‌സ്ബുക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; മാത്യു കുഴല്‍നാടന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

ഹൈക്കോടതി തള്ളിക്കളഞ്ഞതിനെതിരെയാണ് മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Published on

ന്യൂഡല്‍ഹി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടിനെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിക്കളഞ്ഞതിനെതിരെയാണ് മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Mathew Kuzhalnadan
Today's top 5 news- എംപുരാൻ ചോര്‍ന്നത് എവിടെ നിന്ന്?, സഹായഹസ്തവുമായി ഇന്ത്യ, ഉത്തരക്കടലാസുകൾ കാണാനില്ല... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇടപാടുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം ആവശ്യമാണ് എന്നും, അതുകൊണ്ടുതന്നെ വിജിലന്‍സിന്റെ അന്വേഷണം വേണമെന്നുമാണ് മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അപ്പീല്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് കമ്പനിക്കും ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ പേരില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളായിരുന്നു ഹൈക്കോടതി തള്ളിയത്.

Mathew Kuzhalnadan
ലോകാരോഗ്യ സംഘടനയും കാരിത്താസ് ഹോസ്പിറ്റല്‍ ട്രസ്റ്റും ധാരണാപത്രം ഒപ്പിട്ടു

സംശയം മാത്രമാണ് പരാതിയിലുള്ളത്. ആരോപണം തെളിയിക്കുന്ന വസ്തുതകളില്ല. സംശയത്തിന്റെപേരില്‍ അഴിമതിനിരോധന നിയമപ്രകാരം അനാവശ്യമായുള്ള അന്വേഷണം പൊതുസേവകരുടെ കരിയറിനും പ്രശസ്തിക്കും കളങ്കമാകുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

Summary

Mathew Kuzhalnadan approaches Supreme Court seeking vigilance probe into CMRL-Exalogic deal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com