ആര്‍ലേക്കര്‍ നാളെ ചുമതല ഒഴിയും; കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

നിലവിലെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ തമിഴ്‌നാട് ഗവര്‍ണറാകും
Om Prakash Mathur appointed Governor of Kerala
നരേന്ദ്രമോദിക്കൊപ്പം ഓം പ്രകാശ് മാഥൂര്‍
Edited By:
Updated on: 
1 min read

തിരുവനന്തപുരം: കേരളത്തിന്റെ 29ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും. ലോക് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. നിലവിലെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നാളെ ചുമതല ഒഴിയും. തമിഴ്‌നാട് ഗവര്‍ണറായാണ് ആര്‍ലേക്കര്‍ക്ക് പുതിയ നിയമനം.

Om Prakash Mathur appointed Governor of Kerala
തൃശൂർ പൂരം കലക്കൽ കേസ് : അന്വേഷണ റിപ്പോർട്ട് ‍ഡിജിപി സർക്കാരിന് കൈമാറി, 8 പ്രതികൾ

സിക്കിം ഗവര്‍ണറായിരുന്ന മാഥുറിനെ ഒക്ടോബര്‍ 12നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരള ഗവര്‍ണറായി നിയമിച്ചത്. രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലുള്ള ബേദല്‍ ഗ്രാമത്തിലാണ് ജനനം. രാജസ്ഥാന്‍ സര്‍ലകലാശാലയില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം ആര്‍എസ്എസ് പ്രചാരകനായിരുന്നു. ബിജെപിയുടെ ഗുജറാത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും രാജ്യസഭാംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളാണ്. മോദി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹം ഗുജറാത്തിന്റെ ചുമതല വഹിച്ചത്.

Summary

Om prakash mathur will take oath as the Governor of Kerala on Friday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com