തൃശൂർ പൂരം കലക്കൽ കേസ് : അന്വേഷണ റിപ്പോർട്ട് ‍ഡിജിപി സർക്കാരിന് കൈമാറി, 8 പ്രതികൾ

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആവശ്യമായ സര്‍ക്കാര്‍ അനുമതി തേടിയാണ് റിപ്പോര്‍ട്ട് കൈമാറിയത്
Thrissur Pooram
തൃശൂർ പൂരംഫയൽ/ എക്സ്പ്രസ്
Edited By:
Updated on: 
1 min read

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപിയാണ് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് കൈമാറിയത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ ഉള്‍പ്പെടെ 8 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

Thrissur Pooram
എല്‍ഡിഎഫ് ആയിരുന്നു ഭരണത്തിലെങ്കില്‍ ഇത്രയും സുരക്ഷ പിണറായിക്ക് കിട്ടില്ലായിരുന്നു: ഡോ. കെ എസ് രാധാകൃഷ്ണന്‍

കഴിഞ്ഞദിവസമാണ് ക്രൈംബ്രാഞ്ച് മേധാവി ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആവശ്യമായ സര്‍ക്കാര്‍ അനുമതി തേടിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുണ്ടായ വീഴ്ചകളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നതെന്നാണ് വിവരം.

കലാപാഹ്വാനം, ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. റിപ്പോര്‍ട്ടില്‍ പൊലീസിന് ക്ലീന്‍ ചിറ്റാണ് നല്‍കിയതെന്നാണ് സൂചന. സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടികള്‍ വൈകുന്നതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രാഷ്ട്രീയപരവും പ്രാദേശികവുമായ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചുവെന്നാണ് ആക്ഷേപം ഉയര്‍ന്നത്.

Thrissur Pooram
'ഈ പോരാട്ട ചരിത്രവും നിലപാടുകളും കേവലമൊരു ഓര്‍മ്മയായി ചുരുങ്ങേണ്ടതല്ല'; വരുന്നൂ, വിഎസ് പഠന-ഗവേഷണ ക്യാംപസ്
Thrissur Pooram
വഖഫ് ബോർഡ് പുനഃസംഘടന: സമസ്തയോട് ആലോചിച്ചില്ലെന്ന് ജിഫ്രി തങ്ങൾ; ചെയർമാൻ മായിൻ ഹാജിയിൽ പ്രതീക്ഷ
Summary

Thrissur Pooram sabotage case: DGP submits investigation report to the government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com