ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ മെക്കാനിക്ക് മരിച്ചു

അണ്ടലൂർ കാവിന് സമീപത്തെ ശ്രീ ശ്രാവൺ ഹൗസിലെ ദിനേശൻ ആണ് മരിച്ചത്
Dinesan
Dinesan
Updated on
1 min read

കണ്ണൂർ: എടക്കാട് നടാലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മെക്കാനിക്ക് മരിച്ചു. ബൈക്ക് യാത്രക്കാരനായ കണ്ണൂർ താണയിലെ കൈരളി എ ഞ്ചിനിയറിങ് സ്ഥാപനത്തിലെ മെക്കാനിക്ക് അണ്ടലൂർ കാവിന് സമീപത്തെ ശ്രീ ശ്രാവൺ ഹൗസിലെ ദിനേശൻ (61) ആണ് മരിച്ചത്.

Dinesan
'മല എലിയെ പ്രസവിച്ച പോലെ'; ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധനയെ പരിഹസിച്ച് കെ എന്‍ ബാലഗോപാല്‍

ഇന്നു രാവിലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് ബൈക്കിൽ വരവേ നടാലിന് സമീപം വെച്ചായിരുന്നു അപകടം ഉണ്ടായത്. ഉടൻ തന്നെ നാട്ടുകാർ ചാലയിടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേലൂരിലെ പരേതരായ കൃഷ്ണന്റെയും ജാനുവിന്റെയും മകനാണ് ദിനേശൻ.

Dinesan
'മത്സ്യമേഖലയുടെ മനമറിയുന്ന ഫിഷറീസ് മന്ത്രി വേണം', ലത്തീൻ സഭയെ അനുനയിപ്പിക്കാനെത്തി വിഡി സതീശൻ; പ്രതീക്ഷയുണ്ടെന്ന് യൂജിൻ പെരേര

ശ്രീജയാണ് ദിനേശന്റെ ഭാര്യ. മുദൂൽ, അമൃത് എന്നിവർ മക്കളാണ്. ഉഷ, രാധ, സുധ, പരേതയായ നിർമ്മല എന്നിവർ സഹോദരങ്ങളാണ്. എടക്കാട് പൊലിസ് ഇൻക്വസ്റ്റ് നടത്തി. ലോറി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Summary

Mechanic Dinesan dies in road accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com