'മത്സ്യമേഖലയുടെ മനമറിയുന്ന ഫിഷറീസ് മന്ത്രി വേണം', ലത്തീൻ സഭയെ അനുനയിപ്പിക്കാനെത്തി വിഡി സതീശൻ; പ്രതീക്ഷയുണ്ടെന്ന് യൂജിൻ പെരേര

'തീരപ്രദേശത്ത് ഓരോ വര്‍ഷകാലത്തും അപകടങ്ങള്‍ വര്‍ധിക്കുകയാണ്'
VD Satheesan
VD Satheesan
Updated on
1 min read

തിരുവനന്തപുരം: മുനമ്പത്തെയും വിഴിഞ്ഞത്തെയും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന ഒരു സംവിധാനമായിരുന്നു ഇതുവരെ ഉണ്ടായിരുന്നതെന്ന് ലത്തീന്‍ സഭ. മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലത്തീന്‍ സഭ അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച പോസിറ്റീവായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

VD Satheesan
" സർവശക്തനായ അല്ലാഹു"വിനെ ഒഴിവാക്കി ലീഗ്, സത്യപ്രതിജ്ഞ ദൈവനാമത്തിൽ; സംഘപരിവാർ ഭയമോ രാഷ്ട്രീയ തന്ത്രമോ?

തീരപ്രദേശത്ത് ഓരോ വര്‍ഷകാലത്തും അപകടങ്ങള്‍ വര്‍ധിക്കുകയാണ്. വിഴിഞ്ഞം തുറമുഖം വന്ന ശേഷം കടലിന്റെ സ്ഥിതിയില്‍ വലിയ മാറ്റം വന്നു. ഒഴുക്കില്‍ മാറ്റം വന്നു. ആരോഗ്യമുള്ളവര്‍ പോലും കടല്‍ചുഴിയില്‍ പെടുന്ന അവസ്ഥയായി. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന മന്ത്രി വേണമെന്നായിരുന്നു സഭ ആവശ്യപ്പെട്ടത്. അത് ഉത്തരവാദിത്തപ്പെട്ട ആളുകളെ അറിയിച്ചിരുന്നു. മന്ത്രിസഭ രൂപീകരണത്തിലെ അന്തര്‍നാടകം കാരണം അത് പരിഗണിക്കപ്പെട്ടില്ലെന്നും ഫാ. യൂജിൻ പെരേര പറഞ്ഞു.

VD Satheesan
ഏതെങ്കിലും സത്യപ്രതിജ്ഞയ്ക്ക് ഇത്രയധികം ആളുകള്‍ വന്നിട്ടുണ്ടോ?, കീഴ്‌വഴക്കങ്ങള്‍ മാറേണ്ടതല്ലേ?; പ്രോട്ടോകോള്‍ ലംഘനത്തില്‍ വിശദീകരണം

മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രി സന്നദ്ധനാണ്. മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ട്. മത്സ്യത്തൊഴിലാളികളുടെ മനസ്സറിയുന്ന ആളായിരിക്കണം ഫിഷറീസ് മന്ത്രി. മുതലപ്പൊഴിയില്‍ 86ഓളം മത്സ്യത്തൊഴിലാളികള്‍ മരിക്കാന്‍ കാരണം ഭരണചക്രം തിരിക്കുന്നവര്‍ക്ക് കടലിന്റെ ഒഴുക്ക് അറിയാത്തതാണ്. അത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും അറിവും ഉള്ളയാളായിരിക്കണം ഫിഷറീസ് മന്ത്രിയെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു.

Summary

VD Satheesan arrives to persuade the Latin Sabha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com