ഒന്നും ഓര്‍മ്മയില്ലെന്ന് എങ്ങനെ പറയാനാകും?; ഡോക്ടര്‍ ലളിതാംബികയ്ക്കെതിരെ ആരോഗ്യ മന്ത്രി, ചികിത്സാ പിഴവ് അന്വേഷിക്കാന്‍ വിദഗ്ധ സമിതി

വിദഗ്ധ സമിതി ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത് അനുസരിച്ചുള്ള കര്‍ശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി
veena george
veena george
Updated on
1 min read

തിരുവനന്തപുരം: ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയുടെ വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിഷയത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഡിഎംഇക്ക് ലഭിച്ചു. വിശദമായ അന്വേഷണത്തിനായി വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. വിദഗ്ധ സമിതി ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത് അനുസരിച്ചുള്ള കര്‍ശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

veena george
സംഭവിച്ചത് ചെറിയ തെറ്റല്ല, കര്‍ശന നടപടി വേണം: എച്ച് സലാം എംഎല്‍എ

വിധഗ്ധ സമിതി റിപ്പോര്‍ട്ട് പ്രകാരം വകുപ്പുതല നടപടി ഉണ്ടാകും. വീഴ്ച വരുത്തിയ ഇപ്പോള്‍ സര്‍വീസില്‍ ഉള്ള വ്യക്തികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യും. റിപ്പോര്‍ട്ട് പൊലീസിന് കൈമാറി നിയമ നടപടികള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഉഷയുടെ മകനുമായി സംസാരിച്ചിരുന്നു. ശസ്ത്രക്രിക്ക് മുന്‍പും ശേഷവും ഡോക്ടറെ വീട്ടില്‍ പോയി കണ്ടിരുന്നു എന്ന് അറിയിച്ചിട്ടുണ്ട്. നോണ്‍ പ്രാക്ടീസിങ് അലവന്‍സ് വാങ്ങുന്നവര്‍ വീട്ടില്‍ പ്രാക്ടീസ് ചെയ്യുന്നു എന്നതിന്റെ തെളിവാണിത്. ഇതുള്‍പ്പെടെ പരിശോധിച്ച് നടപടി സ്വീകരിക്കും.

veena george
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി; യുവതി പിടിയില്‍

ഉഷയുടെ ശസ്ത്രക്രിയയില്‍ ആരോപണ വിധേയായ ഡോക്ടര്‍ ലളിതാംബിക ഉയര്‍ത്തിയ വാദങ്ങള്‍ വീണ ജോര്‍ജ് തള്ളി. വീഴ്ച വരുത്തിയത് താനല്ല, ഉഷയെ ഓര്‍മയില്ല എന്ന നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരമാണ് ശസ്ത്രക്രിയകള്‍ നടക്കുന്നത്. സ്‌ക്രബ് നേഴ്‌സ് ഇല്ലാതെ ശസ്ത്രക്രിയ നടക്കില്ല. എല്ലാവീഴ്ചകള്‍ക്കും ഇരുവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

Summary

medical negligence alappuzha medical college veena george reaction.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com