സംഭവിച്ചത് ചെറിയ തെറ്റല്ല, കര്‍ശന നടപടി വേണം: എച്ച് സലാം എംഎല്‍എ

വണ്ടാനം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവാണ് സംഭവിച്ചതെന്നും എച്ച് സലാം പറഞ്ഞു
H Salam, Usha Joseph
H Salam, Usha Joseph
Updated on
1 min read

കൊച്ചി: വയറിനുള്ളില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഗൗരവകരമായ അന്വേഷണം വേണമെന്ന് എച്ച് സലാം എംഎല്‍എ. വിവരമറിഞ്ഞ് സലാം എംഎല്‍എ ഉഷയുടെ വീട്ടിലെത്തി. ആര്‍ക്കും നീതീകരിക്കാന്‍ കഴിയുന്ന സംഭവമല്ല ഉണ്ടായിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. സംഭവിക്കാനിടയായ സാഹചര്യം അന്വേഷിച്ച് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എച്ച് സലാം ആവശ്യപ്പെട്ടു.

H Salam, Usha Joseph
വയറ്റില്‍ കത്രിക കുടുങ്ങിയ വീട്ടമ്മയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആവശ്യമെങ്കില്‍ ഉടന്‍ ശസ്ത്രക്രിയ

സംഭവിച്ചത് ചെറിയ തെറ്റല്ലെന്നും, വണ്ടാനം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവാണ് സംഭവിച്ചതെന്നും എച്ച് സലാം പറഞ്ഞു. വിവരം ആരോഗ്യ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടറെയും തിരിച്ചറിഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സലാം പറഞ്ഞു.

അന്വേഷണത്തിന് വിദഗ്ദ സമിതി വേണമെന്ന് ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം പുറത്തു പറയരുതെന്ന് പറഞ്ഞ സംഭവവും അന്വേഷിക്കണം. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും തുടര്‍ ചികിത്സ കുടുംബം പറയുന്ന ആശുപത്രിയില്‍ നടത്തുമെന്നും എച്ച് സലാം എംഎല്‍എ പറഞ്ഞു. ഒരു ഡോക്ടര്‍ പിഴവുവരുത്തിയാല്‍, അത് ആശുപത്രിയുടെ ആകെ പിഴവല്ലെന്നും സലാം അഭിപ്രായപ്പെട്ടു.

H Salam, Usha Joseph
'വീട്ടമ്മയുടെ ദുരവസ്ഥ ഞെട്ടിക്കുന്നത്; ആരോഗ്യ മേഖലയുടെ കുറ്റകരമായ അനാസ്ഥയുടെ മറ്റൊരു ഇര'

വിവരമറിഞ്ഞ് കെ സി വേണുഗോപാല്‍ എംപി ഇടപെട്ട് ഉഷയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളജില്‍ ചെല്ലാന്‍ അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും വണ്ടാനത്തേക്ക് പോകാന്‍ പേടിയാണെന്ന് ഉഷ ജോസഫ് അറിയിച്ചു. തുടര്‍ന്നാണ് കെ സി വേണുഗോപാല്‍ ഇടപെട്ട് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കുകയായിരുന്നു.

Summary

H Salam MLA demands a serious investigation into the incident where scissors got stuck in a housewife's stomach.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com