ബംഗലൂരു ബസില്‍ കൊട്ടിയത്തെത്തി; ഇറങ്ങിയത് പൊലീസിന്റെ 'വലയിലേക്ക്'; എംഡിഎംഎയുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥി പിടിയില്‍

ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും നൗഫലിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്ലം: കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥി പിടിയില്‍. കോഴിക്കോട് സ്വദേശി നൗഫല്‍ ആണ് അറസ്റ്റിലായത്. 72 ഗ്രാം എംഡിഎംഎ ഇയാളുടെ പക്കല്‍ നിന്നും കൊട്ടിയം പൊലീസ് കണ്ടെടുത്തു. 

ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും നൗഫലിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലത്തെ ഒരു മെഡിക്കല്‍ കോളജില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിയാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു. 

ബംഗലൂരുവില്‍ നിന്നും ബസില്‍ എംഡിഎംഎ കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പുലര്‍ച്ചെ മുതല്‍ കൊട്ടിയം ജംഗ്ഷനില്‍ പൊലീസ് പരിശോധന നടത്തിവരികയായിരുന്നു. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

അതിനിടെയാണ് ബംഗലൂരുവില്‍ നിന്നെത്തിയ ബസില്‍ നൗഫല്‍ കൊട്ടിയത്ത് ഇറങ്ങുനന്ത്. പരിശോധനയില്‍ ഇയാളില്‍ നിന്നും ലഹരിമരുന്ന് കണ്ടെടുത്തു. എറണാകുളത്തെ അല്‍ത്താഫ് എന്നയാളാണ് ലഹരിമരുന്ന് നല്‍കിയതെന്നാണ് നൗഷാദ് പൊലീസിനോട് പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com