രണ്ടാം വിവാഹം അറിഞ്ഞുവെന്ന കാരണത്താല്‍ ബന്ധുക്കള്‍ കുറ്റക്കാരല്ല: സുപ്രീംകോടതി

രണ്ടാമത്തെ വിവാഹത്തില്‍ സജീവമായി പങ്കെടുക്കുകയും സൗകര്യമൊരുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ബന്ധുക്കളെ കുറ്റക്കാരാക്കാനാകൂവെന്ന് കോടതി
Mere knowledge of a second marriage is insufficient to prosecute relatives
Mere knowledge of a second marriage is insufficient to prosecute relativesപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ആദ്യ വിവാഹം നിലനില്‍ക്കെ രണ്ടാം വിവാഹം കഴിക്കുകയാണെന്ന അറിവുണ്ടായിരുന്നു എന്ന കാരണത്താല്‍ മാത്രം ബന്ധുക്കളെ കുറ്റക്കാരാക്കാനാവില്ലെന്ന് സുപ്രീംകോടതി. രണ്ടാമത്തെ വിവാഹത്തില്‍ സജീവമായി പങ്കെടുക്കുകയും സൗകര്യമൊരുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ബന്ധുക്കളെ കുറ്റക്കാരാക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള കേസില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളും കോടതി റദ്ദാക്കി. ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.

Mere knowledge of a second marriage is insufficient to prosecute relatives
'യമുനയെ പോലെ മലിനമല്ല ഹൂഗ്ലി'; അതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് തോണി യാത്ര ആസ്വദിക്കാനായത്; മമതയുടെ മറുപടി

2016 ലാണ് ഭര്‍ത്താവില്‍ നിന്ന് തുടര്‍ച്ചയായ ക്രൂരതയും സ്ത്രീധനപീഡനവും നേരിട്ടതായി 2016-ലാണ് സ്ത്രീ പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും ഇതില്‍ പറഞ്ഞിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്ക് അറിവുണ്ടായിരുന്നുവെന്നാണ് ഭാര്യ നല്‍കിയ പരാതിയിലുണ്ടായിരുന്നത്. തുടര്‍ന്ന് ഭര്‍തൃവീട്ടുകാരുടെ ക്രൂരത, ബഹുഭാര്യത്വം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തത്.

Mere knowledge of a second marriage is insufficient to prosecute relatives
പ്രതിശ്രുത വധുവിനെ വീട്ടിലേക്ക് ക്ഷണിച്ചു; ലൈംഗിക ഉത്തേജന മരുന്ന് കഴിച്ച 29കാരന്‍ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍

വിചാരണക്കോടതി കേസുമായി മുന്നോട്ടുപോകുകയും ഹൈക്കോടതി ഇടപെടാന്‍ വിസമ്മതിക്കുകയും ചെയ്തതോടെ ഭര്‍തൃവീട്ടുകാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് രണ്ടാം വിവാഹത്തില്‍ സജീവ പങ്കാളിത്തമുണ്ടായിരുന്നതായി പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തല്‍.

Summary

Mere knowledge of a second marriage is insufficient to prosecute relatives

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com