കാലവർഷം ഇന്ന് എത്തുമെന്ന പ്രവചനത്തിലുറച്ച് കാലാവസ്ഥാ വകുപ്പ്; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവർഷമെത്തുന്നതിന്റെ സൂചനകൾ രൂപപ്പെടാത്തതിനാൽ മൺസൂണിന്റെ വരവ് ഇന്നുണ്ടാകില്ലെന്ന വിലയിരുത്തലും ഉയരുന്നുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. എന്നാൽ കാലവർഷമെത്തുന്നതിന്റെ സൂചനകൾ രൂപപ്പെടാത്തതിനാൽ മൺസൂണിന്റെ വരവ് ഇന്നുണ്ടാകില്ലെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

കാലവർഷത്തിന്റെ ഭാ​ഗമായി എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെയും മഴ പ്രതീക്ഷിക്കാം. അറബി കടലിലെ പടിഞ്ഞാറൻ കാറ്റ് ശക്തമാവുന്നതായും കേരളത്തിന് മുകളിലും അറബിക്കടലിന്റെ തെക്ക് കിഴക്കൻ മേഖലകളിലും മഴ മേഘങ്ങൾ രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.

അറബിക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെയ് 31ന് കാലവർഷം കേരളത്തിൽ എത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com