ബില്ലുകളിൽ സമയപരിധി നിശ്ചയിച്ചതിനെതിരെ കേന്ദ്രം; സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയേക്കും; അഞ്ചു പ്രധാന വാർത്തകൾ

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയേക്കും
supreme court
സുപ്രീംകോടതിഫയല്‍

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയേക്കും. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിനായി ആഭ്യന്തരമന്ത്രാലയം നീക്കം തുടങ്ങി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച് വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ അതേ ബെഞ്ചിന് മുമ്പാകെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനാണ് നീക്കം. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ചതിനെതിരെ കേന്ദ്രം; സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയേക്കും

supreme court
സുപ്രീംകോടതിഫയല്‍

2. ചൈനയുടെ ഭീഷണി ഏറ്റു; സ്മാര്‍ട്ട്‌ഫോണിനും ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കും പകരച്ചുങ്കം ഒഴിവാക്കി യുഎസ്

Trump increases tariffs
ഡോണള്‍ഡ് ട്രംപ്ANI

ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക നിലപാട് ആഗോലതലത്തിത്തില്‍ വ്യാപാര യുദ്ധത്തിന് തുടക്കമിടുന്നതിനിടെ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎസ്എ. സ്മാര്‍ട്ട്ഫോണ്‍, കംപ്യൂട്ടര്‍, മറ്റു ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതി തീരുവയാണ് പകരച്ചുങ്ക പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. വെള്ളിയാഴ്ച വൈകിട്ടാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചൈനയ്ക്ക് മേലുള്ള ഇറക്കുമതി നികുതിയില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒഴിവാക്കുമെന്നാണ് പ്രഖ്യാപനം. 10 ശതമാനം അടിസ്ഥാന തീരുവ ഉള്‍പ്പെടെയാണ് ഒഴിവാക്കിയത്.

3. വയനാട് പുനരധിവാസം: ടൗണ്‍ഷിപ്പ് ഭൂമിയില്‍ നെല്‍സണ്‍ എസ്റ്റേറ്റ് ജീവനക്കാരുടെ സമരം ഇന്ന് മുതല്‍

wayanad land slide
നെല്‍സണ്‍ എസ്റ്റേറ്റ് ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ഫെയ്സ്ബുക്ക്

4. വെറ്ററിനറി സര്‍വകലാശാല വിസി നിയമനം: ഗവര്‍ണറുമായി ഇടയാനില്ല, തെരഞ്ഞെടുപ്പ് പ്രക്രിയ നിര്‍ത്തിവെച്ച് സര്‍ക്കാര്‍

Veterinary University VC appointment
വെറ്ററിനറി സര്‍വകലാശാല

5. 'സഭകൾക്ക് ബിജെപിയുമായുള്ള നല്ല ബന്ധം രാഷ്ട്രീയ സഖ്യമായി കാണേണ്ടതില്ല': ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ

Joseph Mor Gregorios
ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ

ക്രിസ്ത്യന്‍ സഭകളുമായി കേരളത്തില്‍ ബിജെപിക്കുള്ള നല്ല ബന്ധത്തെ രാഷ്ട്രീയ സഖ്യമായി കാണേണ്ടതില്ലെന്ന് യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ. കേരളത്തില്‍ സഭകളുമായി ബന്ധം പുലര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നു. യാക്കോബായ സഭയ്ക്കും അകലം പാലിക്കാന്‍ താത്പര്യമില്ല. ഉത്തരേന്ത്യയിലെ സംഭവങ്ങള്‍ കാണാതെ പോകുന്നില്ല, അതില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായും അകലം പാലിക്കാന്‍ സഭ താത്പര്യപ്പെടുന്നില്ലെന്നും യാക്കോബായ സഭാ അധ്യക്ഷന്‍ പ്രതികരിച്ചു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com