കാര്‍ നിര്‍ത്താന്‍ പറഞ്ഞു, പുറത്തിറങ്ങി പുഴയിലേയ്ക്ക് ചാടി; മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വളപട്ടണം റെയില്‍വേ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Gopinath
Gopinath
Updated on
1 min read

കണ്ണൂര്‍: വളപട്ടണം പാലത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ കാറില്‍ നിന്നിറങ്ങി പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടത്തി. പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപിനാഥിന്റെ (59) മൃതദേഹം ആണ് കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വളപട്ടണം റെയില്‍വേ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Gopinath
'ഓപറേഷന്‍ സിന്ദൂര്‍' അത്തപ്പൂക്കളത്തിനെതിരെ കേസ്, പൊലീസിനെതിരെ ബിജെപി

സെപ്റ്റംബര്‍ 4ന് വൈകിട്ട് 4.45നായിരുന്നു സംഭവം. ആശുപത്രിയില്‍ നിന്നും കുടുംബത്തോടൊപ്പം വീട്ടിലേക്കുള്ള യാത്രാമധ്യേ വളപട്ടണം പാലത്തിനു മുകളില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഗതാഗത കുരുക്കില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട ഗോപിനാഥ് പുറത്തിറങ്ങി പാലത്തില്‍നിന്നു പുഴയിലേക്ക് ചാടുകയായിരുന്നു.

Gopinath
ശിശു മരണ നിരക്ക് യുഎസിനേക്കാള്‍ കുറവ്; മികവില്‍ കേരളം

കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും വളപട്ടണം പൊലീസും കോസ്റ്റല്‍ പൊലീസും സംയുക്തമായി പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.

Summary

Kannur Suicide: A middle-aged man's body was found in the river after he jumped from a bridge amidst a traffic jam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com