

കൊച്ചി: നെല്ലിമറ്റത്തെ ഹോട്ടലിലെ തൊഴിലാളിയായ അസം സ്വദേശി ഇക്രം ഹുസൈന് കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഇന്നലെ വൈകിട്ട് നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറിയുടെ സമ്മാനമായ 70 ലക്ഷം രൂപയാണ് ഇക്രത്തെ തേടിയെത്തിയത്. ഇക്രം എടുത്ത NG 773104 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം.
പത്ത് വർഷമായി കേരളത്തിലാണ് 42കാരനായ ഇക്രം. മിക്ക ദിവസങ്ങളിലും ലോട്ടറി ടിക്കറ്റെടുക്കും.നെല്ലിമറ്റം ബിസ്മി ഫാസ്റ്റ് ഫുഡിൽ പൊറോട്ടയടിക്കാരനും സപ്ലെയറുമാണ് ഇയാളിപ്പോൾ. സമ്മാന വിവരം അറിഞ്ഞ ഇക്രം ഹോട്ടൽ ഉടമയ്ക്കൊപ്പം നെല്ലിമറ്റം എസ്ബിഐ ശാഖയിൽ രേഖകൾ സഹിതം ലോട്ടറി കൈമാറി.
കോതമംഗലം പി ഒ ജങ്ഷനിലുള്ള പ്രതീക്ഷ ലോട്ടറി ഏജന്റ് ബാപ്പു വിറ്റ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. പ്രതീക്ഷയിൽ നിന്ന് വാങ്ങിയ ടിക്കറ്റ് വിൽപ്പനക്കാരനായ സിബി ദേവസ്യയാണ് ഇക്രമിന് നൽകിയത്. ഇക്രം 40 രൂപ വീതം മൂന്ന് ടിക്കറ്റെടുത്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates