കുതിരാനില്‍ തുരങ്കം വന്നതിന് ശേഷം വന്യമൃഗശല്യം വര്‍ധിച്ചു, മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്ന് വനം മന്ത്രി

കുതിരാന്‍ പഴയപാത വന്യജീവികളുടെ സഞ്ചാരപാതയായിമാറി
Minister A K Saseendran
Minister A K Saseendranഫെയ്സ്ബുക്ക്
Updated on
1 min read

തൃശൂര്‍: കുതിരാനില്‍ വന്യമൃഗ ശല്യം വര്‍ധിച്ചത് തുരങ്കം വന്നതിന് ശേഷമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാന്‍ മേഖലയിലുള്ള ജനവാസകേന്ദ്രങ്ങള്‍ക്ക് ഭീഷണിയായി ഒറ്റയാന്റെ സാന്നിധ്യം മാറുന്നതിനിടെയാണ് വനം മന്ത്രിയുടെ പ്രതികരണം. കുതിരാനിലെ ഒറ്റയാന്‍ശല്യം തീര്‍ക്കാന്‍ എളുപ്പമാവില്ലെന്ന സൂചന കൂടിയാണ് മന്ത്രി നല്‍കുന്നത്.

Minister A K Saseendran
'ഡി കെ ശിവകുമാർ ആണെങ്കിലും ഔദ്യോ​ഗിക ചടങ്ങിൽ ​ഗണ​ഗീതം പാടുന്നത് തെറ്റാണ്'

റോഡ് നിര്‍മാണങ്ങളും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതുമാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്. റോഡുകളുടെ ആവശ്യം വരുമ്പോള്‍ സമ്മര്‍ദ്ദം ചെലുത്തി തുരങ്കങ്ങള്‍ ഉണ്ടാക്കുകയും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. മുന്നറിയിപ്പുകള്‍ പാലിക്കുന്ന വിധത്തില്‍ ബോധവത്കരണം ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.

Minister A K Saseendran
ഗണഗീതം പാടിയാല്‍ എന്താണ് പ്രശ്‌നം?; ദേശഭക്തിയാണ് ഗാനത്തിന്റെ ആശയമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

കാടിറങ്ങിയെത്തിയ ആന കുതിരാനിലെ ജനവാസമേഖലയിലെ പതിവ് സാന്നിധ്യമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വനംവാച്ചറെ ആക്രമിക്കുകയും വനംവകുപ്പിന്റെ ജീപ്പ് തകര്‍ക്കുകയും ചെയ്തിരുന്നു. കുതിരാന്‍ പഴയപാത നിലവില്‍ വന്യജീവികളുടെ സഞ്ചാരപാതയായിമാറിയിട്ടുണ്ട്. തുരങ്കം വന്നതിനുശേഷമാണ് ഈ മാറ്റം. ആനയെക്കൂടാതെ പന്നിശല്ല്യവുമുണ്ട്. ഒറ്റയാനെ തുരത്താനായി കോടനാട്ടില്‍ നിന്നും രണ്ട് കുങ്കിയാനകളെ കഴിഞ്ഞദിവസം ഇവിടെ എത്തിച്ചിരുന്നു. എന്നാല്‍ മലമ്പ്രദേശമായതിനാല്‍ ആനയെ ഒതുക്കിക്കൊണ്ടുവരിക പ്രായോഗികമല്ലെന്നു വനം ഉദ്യോഗസ്ഥര്‍തന്നെ ചൂണ്ടിക്കാട്ടുന്നു.

Summary

Minister A.K. Saseendran Reaction on Wild elephant issue Thrissur Kuthiran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com