'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

കായികവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനും തുടര്‍നടപടികള്‍ക്കായി കൈമാറും
Minister O J janeesh
മന്ത്രി ഒ ജെ ജനീഷ്
Edited By:
Updated on: 
1 min read

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരങ്ങള്‍ക്കിടെ തൃശൂര്‍ അക്വാറ്റിക്‌സ് കോംപ്ലക്‌സില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച പന്തല്‍ കാറ്റില്‍ തകര്‍ന്നു വീണ സംഭവത്തില്‍ കായിക വകുപ്പ് അന്വേഷണം നടത്തുമെന്ന് സ്‌പോര്‍ട്‌സ് മന്ത്രി ഒ ജെ ജനീഷ് അറിയിച്ചു. സംഭവം നടന്ന അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ചുള്ള ഉത്തരവ് കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിന് നല്‍കി. ഈ സംഭവത്തിലെ പാളിച്ച കൂടാതെ ഭാവിയില്‍ കായിക മേളകള്‍ നടത്തുമ്പോള്‍ പൊതുവില്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉള്‍പ്പെടെ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

Minister O J janeesh
വാല്‍പ്പാറ അപകടം: കുറ്റപത്രം വൈകുന്നത് ഇന്‍ഷുറന്‍സ് നഷ്ടപരിഹാര നടപടികള്‍ക്ക് തടസം

സംഭവം നടന്ന ദിവസം തന്നെ പൊതുവിദ്യാഭ്യാസ മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. സ്‌കൂള്‍ കായിക മേളയുടെ നടത്തിപ്പില്‍ സംഭവിച്ച പാളിച്ച സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പില്‍ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വീഴ്ചയുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മേള ആര് നടത്തിയാലും സര്‍ക്കാരിന് ഉത്തരവാദിത്വം ഒരുപോലെയാണ്. കായികവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനും തുടര്‍നടപടികള്‍ക്കായി കൈമാറും. താല്‍ക്കാലികമായുള്ള പന്തല്‍ നിര്‍മ്മാണത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത് ഉള്‍പ്പെടെ പാളിച്ച ഉണ്ടായി എന്ന വസ്തുത മറച്ചുപിടിക്കാന്‍ സാധിക്കില്ല.

ജില്ലാ കലക്ടര്‍ സംഭവം ഉണ്ടായ ദിവസം തന്നെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പൊലീസ് നടപടി ഉണ്ടാകുമെന്നു കേസ് എടുക്കാത്തതിനെക്കുറിച്ചുയര്‍ന്ന ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.

ഏതു വകുപ്പ് കായിക മേള നടത്തിയാലും അതില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കും. മത്സരങ്ങള്‍ ആര് നടത്തിയാലും മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളും കളിക്കാരും കായിക കേരളത്തിന്റെ സ്വത്താണ്. അവരുടെ സുരക്ഷാ ഉറപ്പാക്കേണ്ട ചുമതല എല്ലാവര്‍ക്കുമുണ്ട്. ഇത്തരത്തിലുള്ള പല കായിക മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പോരായ്മകളെക്കുറിച്ച് പരാതികള്‍ വരുന്നുണ്ട്. ഇതര വകുപ്പുകളും സംഘടനകളും കായിക മത്സരങ്ങള്‍ നടത്തുന്നതിനുള്ള പ്രോട്ടോക്കോള്‍ കായികവകുപ്പ് നോട്ടിഫൈ ചെയ്യും. അക്വാറ്റിക്‌സ് സന്ദര്‍ശനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ഉറപ്പ് നല്‍കി. രാജന്‍ ജെ പല്ലന്‍ എം എല്‍ എ, മേയര്‍ ഡോ നിജി ജസ്റ്റിന്‍, ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Minister O J janeesh
മുഖ്യമന്ത്രിക്കെതിരെ പരാതി ലഭിച്ചിട്ടില്ല; അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ : ദീപ ദാസ് മുന്‍ഷി
Minister O J janeesh
തലയറുത്ത നിലയില്‍, ശരീരത്തില്‍ 35 ഓളം വെട്ടുകള്‍; നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
Summary

Minister Janeesh announces an inquiry into the collapse of the swimming competition pavilion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com