'വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണം'; വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതില്‍ ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് മന്ത്രി തള്ളി

കുറ്റക്കാരുടെ പേര് അടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ഇബി ചെയര്‍മാന് മന്ത്രി നിര്‍ദ്ദേശം നല്‍കി
School, Midhun
School, Midhunഫയൽ
Updated on
1 min read

തിരുവനന്തപുരം: കൊല്ലം തേവലക്കര സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ചീഫ് സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രി തള്ളി. കുട്ടി ഷോക്കേറ്റ് മരിച്ചതില്‍ ആര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശയില്ലാതെയായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വീഴ്ചവരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി നിര്‍ദേശിച്ചു.

School, Midhun
തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു; സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ

റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും, വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഇക്കാര്യം വിശദമായി പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ആരൊക്കൈന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമായിരുന്നുവെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കുറ്റക്കാരുടെ പേര് അടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ഇബി ചെയര്‍മാന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് വ്യക്തമല്ലാതിരുന്നതിനാലാണ് അംഗീകരിക്കാതിരുന്നതെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതിന് കാരണം സിസ്റ്റത്തിന്റെ പ്രശ്നമെന്നായിരുന്നു കെഎസ്ഇബിയുടെ റിപ്പോര്‍ട്ട്. അപകടത്തില്‍ വ്യക്തിപരമായി ആരും ഉത്തരവാദിയല്ലെന്നുമാണ് കെഎസ്ഇബി ചീഫ് സേഫ്റ്റി കമ്മീഷണറുടെ കണ്ടെത്തല്‍. ഒന്‍പത് വര്‍ഷമായി പോവുന്ന വൈദ്യുതി ലൈന്‍ മാറ്റാത്തതും അതിന് താഴെ ഷെഡ് പണിതതും വീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

School, Midhun
'സതീശന്റേത് ദിവാസ്വപ്നം; നൂറില്‍ നിന്നും ഒരു പൂജ്യം ഒഴിവാക്കേണ്ടി വരും'

സംഭവത്തില്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയതെന്നും വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. പാലക്കാട് കൊടുമ്പില്‍ വയോധികന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ കൃഷ്ണകുട്ടി പറഞ്ഞു.

Summary

The Electricity Minister has rejected the report of the KSEB Chief Safety Commissioner on the incident in which student Midhun died of shock at Thevalakkara School in Kollam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com