'വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല; പ്രസ്താവന വളച്ചൊടിച്ചു'

'പ്രതിഷേധത്തില്‍ രാഷ്ട്രീയം ഉണ്ടെന്നാണ് താന്‍ പറഞ്ഞത്'
A K Saseendran
A K Saseendranഫയൽ
Updated on
1 min read

തിരുവനന്തപുരം: നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ( A K Saseendran ). പ്രതിഷേധത്തില്‍ രാഷ്ട്രീയം ഉണ്ടെന്നാണ് താന്‍ പറഞ്ഞത്. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നാണ് താന്‍ പറഞ്ഞത്. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യുഡിഎഫ് കിട്ടിയ അവസരം മുതലെടുത്തു. പ്രതിഷേധത്തില്‍ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചത്. മന്ത്രി പറഞ്ഞു.

വാര്‍ത്തകളില്‍ പ്രദേശവാസികള്‍ രാവിലെ അവിടെ അത്തരം ഒരു ഫെന്‍സിങ് ഇല്ലായിരുന്നു എന്നുപറഞ്ഞത് താന്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്. മരണത്തിനിടയായ സംഭവത്തില്‍ ഗൂഢാലോചനയില്ല. തുടര്‍ന്ന് നടന്ന കാര്യങ്ങളില്‍ വനംവകുപ്പിനെയും വനംവകുപ്പ് മന്ത്രിയെയും ഒറ്റപ്പെടുത്തി അത് തെരഞ്ഞെടുപ്പിലെ ആയുധമാക്കി ഉപയോഗിക്കാനുള്ള ശ്രമമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചെന്ന വാര്‍ത്തകളും മന്ത്രി ശശീന്ദ്രന്‍ തള്ളി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vinoy Thomas expresses regret over controversial remarks about Ezhuthachan
Vinayan about Kalabhavan Mani and Nithin Raj
AK Saseendran
Priyanka Anoop, Ramesh Pisharody, Thesni Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com