മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് അനുമതിയില്ല; നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. കാരണമൊന്നും വ്യക്തമാക്കാതെയാണ് അനുമതി നിഷേധിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.
ഒക്ടോബര്‍ 16 വ്യാഴാഴ്ച മുതല്‍ നവംബര്‍ ഒന്‍പതുവരെയാണ് മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം നിശ്ചയിച്ചിരുന്നത്. ഒക്ടോബര്‍ 16-ന് ബഹ്‌റൈന്‍, ഒക്ടോബര്‍ 17-ന് സൗദി, ദമാം, ഒക്ടോബര്‍ 18- ജിദ്ദ, ഒക്ടോബര്‍ 19- റിയാദ് എന്നിങ്ങനെ ആയിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.
ഒക്ടോബര്‍ 24, 25 ദിവസങ്ങളില്‍ ഒമാനിലെ മസ്‌ക്കറ്റിലേയും സലാലയിലേയും പരിപാടികളില്‍ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ 30-ന് ഖത്തറിലും നവംബര്‍ ഏഴിന് കുവൈത്ത്, നവംബര്‍ ഒന്‍പതിന് അബുദാബി- എന്നിങ്ങനെയുമായിരുന്നു സന്ദര്‍ശനം തീരുമാനിച്ചിരുന്നത്.
The Ministry of External Affairs has denied permission for Chief Minister Pinarayi Vijayan's Gulf tour.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

