പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവ നേതാവിനെ സിപിഎം പുറത്താക്കി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവ നേതാവിനെ സിപിഎം പുറത്താക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഡിവൈഎഫ്ഐ ഭാരവാഹിയും സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ യുവാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൂമ്പൻമല ബ്രാഞ്ച് അംഗമായ ഇയാളെ പാർട്ടി അംഗത്വത്തിൽ നിന്നു നീക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി കെകെ. ജയചന്ദ്രൻ വ്യക്തമാക്കി. 

വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെ നെടുങ്കണ്ടം സ്റ്റേഷൻ പരിധിയിലാണ് സംഭവം. അടുപ്പത്തിലായിരുന്ന പെൺകുട്ടിയെ, വാഹനത്തിൽ വീട്ടിലെത്തിയ ഇയാൾ പീഡിപ്പിച്ചെന്നാണ് ആരോപണം. വീട്ടുകാരെ കണ്ട് വാഹനവും മൊബൈൽ ഫോണും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. 

നെടുങ്കണ്ടം പൊലീസെത്തി വാഹനവും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ചൈൽഡ് ലൈൻ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വെള്ളിയാഴ്ച ഇവരുടെ റിപ്പോർട്ടും മൊഴിപ്പകർപ്പും ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് നെടുങ്കണ്ടം എസ്ഐ കെ ദിലീപ് കുമാർ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER