വടകരയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കശ്മീരില്‍ നിന്ന് കണ്ടെത്തി

kerala police
പച്ചക്കറി കടയില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവും തോക്കുകളും കണ്ടെത്തി പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

കോഴിക്കോട്: വടകരയില്‍ നിന്ന് കാണാതായ പശ്ചിമ ബംഗാള്‍ സ്വദേശികളായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. കശ്മീരില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ബന്ധുക്കളുടെ വീട്ടില്‍ നിന്ന് ഇരുവരെയും കാണാതായത്. ഫോണ്‍ ലൊക്കേഷന്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

kerala police
കെ-റെയിൽ ഉപേക്ഷിക്കുന്നത് കേരള ജനതയോടുള്ള വഞ്ചന, യൂ ടേൺ അടിക്കരുത്; മുഖ്യമന്ത്രിയോട് ഇപി ജയരാജൻ

പന്ത്രണ്ടും പരിനാറും വയസുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളായ ഇരുവരും 20 വര്‍ഷമായി കേരളത്തിലാണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കുട്ടികളെ കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്. കുട്ടികളെ നാട്ടിലെത്തിക്കാനായി വടകര പൊലീസ് സംഘം ജമ്മുവിലേക്ക് പുറപ്പെട്ടു. നാളെ രാത്രിയോടെ വടകരയില്‍ തിരിച്ചെത്തുമെന്നാണ് വിവരം.

Summary

Missing girls from Vadakara found in Kashmir

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com