തന്തൈപെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ച് സ്റ്റാലിനും പിണറായിയും; വൈക്കത്ത് പുതുചരിത്രം

രാജ്യത്തെ ഭരണപാടവുമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പെരിയാര്‍ സ്മാരകത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ കേരള സര്‍ക്കാര്‍ എല്ലാ സഹകരണവും നല്‍കിയതായും എംകെ സ്റ്റാലിന്‍ പറഞ്ഞു
Chief minister MK Stalin Pinarayi Vijayan at Thanthai Periyar Memorial
പെരിയാറിന്റെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന എംകെ സ്റ്റാലിനും പിണറായി വിജയനും എക്‌സ്‌
Updated on
1 min read

കോട്ടയം: വൈക്കത്ത് നവീകരിച്ച തന്തൈപെരിയാര്‍ സ്മാരകവും പെരിയാര്‍ ഗ്രന്ഥശാലയും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സ്മാരകത്തില്‍ ഇരുനേതാക്കളും പുഷ്പാര്‍ച്ച നടത്തി. ഉദ്ഘാടനത്തിന് പിന്നാലെ ഇരുവരും മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ബീച്ച് മൈതാനിയില്‍ നടന്ന പൊതുസമ്മേളനം എംകെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു.

വൈക്കം സത്യാഗ്രഹം കേരളത്തിന്റെ മാത്രം പോരാട്ടമല്ല, ഇന്ത്യയിലെ സാമൂഹിക അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമായിരുന്നുവെന്ന് എംകെ സ്റ്റാലിന്‍ പറഞ്ഞു. ഇത് പെരിയാറിന്റെ വിജയമാണെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ അഭിമാന നിമിഷമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ എംകെ സ്റ്റാലിന്‍ പറഞ്ഞു. പെരിയാര്‍ സ്മാരകത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ കേരള സര്‍ക്കാര്‍ എല്ലാ സഹകരണവും നല്‍കിയതായും രാജ്യത്തെ ഭരണപാടവുമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു.

'എല്ലാ സമുദായക്കാര്‍ക്കും വഴിനടക്കാനുള്ള ഐതിഹാസികമായ പോരാട്ടമായിരുന്നു വൈക്കം സത്യഗ്രഹം. പെരിയാറിന്റെ അഭിപ്രായം കേട്ടാണ് ഗാന്ധിജി തിരുവതാംകൂര്‍ സന്ദര്‍ശിച്ചത്. വൈക്കം സത്യാഗ്രഹം, മറ്റ് പല സമരങ്ങള്‍ക്കും വഴിയൊരുക്കി. വൈക്കം ഒരു ഒറ്റപ്പെട്ട വിജയമല്ല പിന്നീടുള്ള വിജയങ്ങളുടെ തുടക്കമായിരുന്നു.'- സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ വൈക്കം പുരസ്‌കാരം ജേതാവ് കന്നട എഴുത്തുകാരന്‍ ദേവനൂര മഹാദേവനെ എംകെ സ്റ്റാലിന്‍ ആദരിച്ചു. ദ്രാവിഡ കഴക അധ്യക്ഷന്‍ കെ വീരമണി വിശിഷ്ടാഥിതിയായി. സഹകരണ-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ഫിഷറീസ്-സാംസ്‌കാരികം-യുവജനക്ഷേമവകുപ്പുമന്ത്രി സജി ചെറിയാന്‍, തമിഴ്നാട് ജലസേചനവകുപ്പ് മന്ത്രി ദുരൈ മുരുകന്‍, തമിഴ്നാട് പൊതുമരാമത്തുവകുപ്പുമന്ത്രി എ വി വേലു, തമിഴ്നാട് ഇന്‍ഫര്‍മേഷന്‍ വകുപ്പുമന്ത്രി എം പി സ്വാമിനാഥന്‍, അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി, സികെ ആശ എംഎല്‍എ, സംസ്ഥാന സര്‍ക്കാര്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, തമിഴ്നാട് സര്‍ക്കാര്‍ ചീഫ് സെക്രട്ടറി എന്‍ മുരുകാനന്ദം, ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, നഗരസഭാംഗം രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം സത്യഗ്രഹ സമരനായകനായ തന്തൈ പെരിയാറിന്റെ സ്മരണാര്‍ഥം വൈക്കത്ത് തന്തൈ പെരിയാര്‍ സ്മാരകവും ഗ്രന്ഥശാലയും തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥാപിച്ചിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞവര്‍ഷം വൈക്കത്ത് എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വൈക്കം നഗരത്തിലുള്ള തന്തൈ പെരിയാര്‍ സ്മാരകവും ഗ്രന്ഥശാലയും നവീകരിക്കുന്നതിന് അന്ന് 8.14 കോടി രൂപ അനുവദിക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com