'മോദിയുടെ പിറന്നാള്‍ പള്ളിയില്‍ ആഘോഷിക്കും'; ബിജെപി പോസ്റ്റര്‍ വിവാദത്തില്‍; അപലപിച്ച് ഇടവക വികാരി

ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുര്‍ബാനയും കേക്ക് മുറിക്കലും പള്ളിയില്‍ നടക്കുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു
Narendra Modi
BJP Poster, Narendra Modi
Updated on
1 min read

തൊടുപുഴ: പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ ആഘോഷിക്കുമെന്ന ബിജെപിയുടെ പോസ്റ്റര്‍ വിവാദത്തില്‍. ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുര്‍ബാനയും കേക്ക് മുറിക്കലും പള്ളിയില്‍ നടക്കുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു. ചടങ്ങില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ്, ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. നോബിള്‍ ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കുമെന്നും പോസ്റ്ററില്‍ പറയുന്നു.

Narendra Modi
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം പിറന്നാള്‍; രണ്ടാഴ്ച നീളുന്ന ആഘോഷവുമായി ബിജെപി

എന്നാല്‍ ബിജെപിയുടെ പോസ്റ്ററിനെ വിമര്‍ശിച്ച് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ രംഗത്തുവന്നു. ഇടവക അറിയാതെയാണ് പോസ്റ്റര്‍ അടിച്ചതെന്നും പള്ളിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നും ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തിനോ ലാഭത്തിനോ വേണ്ടിയുള്ള കൂദാശകള്‍ക്ക് ദേവാലയത്തെ ഉപയോഗിക്കരുതെന്നും ദേവാലയത്തിന്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റര്‍ നിര്‍മിച്ചതിനെ ശക്തമായി അപലപിക്കുന്നുവെന്നും വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി

sebastian
ഇടവക വികാരിയുടെ പ്രസ്താവന
Narendra Modi
'നരേന്ദ്ര: നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി'; മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ട്രംപ്

ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച ഇടുക്കി നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ ജോയി കോയിക്കക്കുടിയുടെ നേതൃത്വത്തിലാണ് പിറന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചത്. കുര്‍ബാനയ്ക്ക് പണം അടച്ചിരുന്നുവെന്നും ബിജെപി പറയുന്നു. പള്ളിയില്‍ പണം കൊടുത്ത് കുര്‍ബാന ചൊല്ലിക്കാനും തിരി കത്തിക്കാനുമുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും മറ്റൊരു ഉദ്ദേശ്യവും തങ്ങള്‍ക്കില്ലെന്നും ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജോയി കോയിക്കക്കുടി പ്രതികരിച്ചു.

Summary

BJP's poster that Narendra Modi's 75th birthday will be celebrated in a church is in controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com