

കോഴിക്കോട്: സിഎംആര്‍എല്‍ - എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേര് പറയാന്‍ വീണയെ നിര്‍ബന്ധിച്ചെന്ന് മുഹമ്മദ് റിയാസ്. തന്റെ സുഹൃത്ത് വാരീസിനെ ഇഡി ഭീഷണിപ്പെടുത്തിയതായും റിയാസ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയന്റെ ഇടപാടെന്ന് പറയാനാണ് ഇഡി വാരിസിനോട് ആവശ്യപ്പെട്ടത്. ഇതിന് കഴിയില്ലെന്ന് പറഞ്ഞതോടെ വീണയുടെ ഇടപാട് ആണെന്ന് പറയാന്‍ പറഞ്ഞെന്നും ഇല്ലെങ്കില്‍ വാരീസിന്റെ 22കാരിയായ മകളെ ഹവാലക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുമെന്ന്ന്ന് പറഞ്ഞപ്പോഴാണ് തന്റെ പേരുള്ള ഇഡിയുടെ പേപ്പറില്‍ വാരീസ് ഒപ്പിട്ട് നല്‍കിയതെന്നും റിയാസ് പറഞ്ഞു.
സിഎംആര്‍എല്‍- എക്‌സാലോജിക്കില്‍ സേവനം ചെയ്തതിന്റെ ഭാഗമായാണ് വീണ അക്കൗണ്ട് വഴി പണം വാങ്ങിയത്. പണം വാങ്ങുമ്പോള്‍ അടയ്‌ക്കേണ്ട എല്ലാ നികുതികളും അടച്ചിട്ടുണ്ട്. അത് മാസപ്പടിയാണെന്ന് ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചു. സേവനം നല്‍കിയിട്ടില്ലെന്ന് സിഎംആര്‍എല്‍ഡി മൊഴി കൊടുത്തിട്ടുണ്ടെന്ന് ചിലര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അങ്ങനെ ഒരു മൊഴി കൊടുത്തിട്ടില്ലെന്ന അഭിപ്രായമാണ് തനിക്ക്. വീണ എന്താണ് മിണ്ടാത്തതെന്ന് നിങ്ങളില്‍ പലരും ചോദിച്ചു. ഒരു ഇന്ത്യന്‍ പൗര എന്നുള്ള നിലയില്‍ പ്രതികരിക്കാന്‍ അവകാശമുള്ളതുപോലെ പ്രതികരിക്കാതിരിക്കാനുള്ള അവകാശവും ഉണ്ട്. ഒരു തെറ്റും ചെയ്തിട്ടില്ല, സത്യം ജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെങ്കില്‍ പ്രതികരിക്കാം, പ്രതികരിക്കാതിരിക്കാം. അത് അവരുടെ ഭരണഘടന അവകാശമാണ്. മൗനം പാലിക്കുന്നത് എന്തോ തെറ്റ് ചെയ്തിട്ടാണെന്ന സ്ഥിതിയുണ്ടായെന്നും റിയാസ് പറഞ്ഞു.
മെയ് 27നാണ് തീയതിയാണ് റെയ്ഡ് നടക്കുന്നത്. അതിനുശേഷം പല കഥകളും വന്നു. തന്റെ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ടതെല്ലാം നോമിനേഷന്‍ പേപ്പറില്‍ കൃത്യമായി എഴുതിയിട്ടുണ്ട്. പതിനെട്ടാം തീയതിയാണ് സുഹൃത്തായ വാരീസിനെ ചോദ്യം ചെയ്തത്. അതില്‍ അന്വേഷണം നടക്കട്ടെ. മൊഴിയുടെ ഭാഗമായി തന്നെ വിളിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറയും. എന്നാല്‍ വാരീസിന്റെ വീട്ടില്‍ വളരെ ഗൗരവമുള്ള കാര്യമാണ് നടന്നത്. പിണറായി വിജയന്റെ ഇടപാട് ആണെന്ന് പറയണമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ താന്‍ ജീവിതത്തില്‍ പിണറായി വിജയനെ കണ്ടിട്ടില്ലെന്ന് വാരിസ് പറഞ്ഞു. അത് പറയില്ലെന്ന് പറഞ്ഞപ്പോള്‍ വീണയുടെ ഇടപാട് ആണെന്ന് പറയണമെന്ന് പറഞ്ഞു. അതും കഴിയില്ലെന്ന് പറഞ്ഞപ്പോല്‍ മകളെ പ്രതിയാക്കുമെന്ന് പറഞ്ഞു. സ്വന്തം മോളെ രക്ഷിക്കണോ, അതോ ആരാന്റെ മോളേ രക്ഷിക്കണമോ എന്ന് ചോദിച്ച് തന്റെ പേര് എഴുതി അതില്‍ ഒപ്പിടുവിച്ചു. മാനസികമായ തകര്‍ന്ന വാരീസ് പിറ്റേ ദിവസം ഇഡിക്ക് കത്തെഴുതി. മുഹമ്മദ് റിയാസിന്റെ പേര് നിര്‍ബന്ധിപ്പിച്ച് പറയിപ്പിച്ചതാണെന്ന കാര്യം അതില്‍ പറയുന്നുണ്ട്.
മാധ്യമസ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പടെ ഇഡിയെ പേടിയുണ്ടാകും. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ ഇഡിയെ പേടിക്കേണ്ടതില്ല. സത്യം ജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ട്. കോണ്‍ഗ്രസിന്റെ നേതാക്കന്‍മാരായ രാഹുലും സോണിയക്കും ഡികെ ശിവകുമാറിനുമെതിരെ ഇഡി മൊഴിയുണ്ടാക്കിയത് എങ്ങനെയായിരുന്നെന്ന് മുഖ്യമന്ത്രി വിഡി സതീശന് അറിയില്ലേ? വ്യക്തിഹത്യ നടത്തുന്ന ഏജന്‍സിയാണ് ഇഡിയെന്നാണ് രാഹുല്‍ ഗാന്ധി പോലും പറഞ്ഞു. ജീവിക്കുന്ന lന്റെ പച്ചയിറച്ചി കടിച്ചുതിന്നുകയല്ലേ. തന്റെ ഭാര്യയെ എത്രകാലമായി വേട്ടയാടുന്നു. ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഇത്രകാലമായിട്ട് എന്തൊക്കെ ചെയ്യാന്‍ പറ്റുമായിരുന്നു. ഇതില്‍ ഏറ്റവും വലിയ ശിക്ഷ വ്യക്തഹത്യയാണ്, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിചാരണയാണ്. ഓരോ ദിവസവും വരുന്ന ഇത്തരം വാര്‍ത്തകളില്‍ പേടിച്ച് നില്‍ക്കാനാല്ല തന്റെ പാര്‍ട്ടി പഠിപ്പിച്ചത്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ബിജെപിക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകും. അവസാനശ്വാസം വരെ മതനിരപേക്ഷതയ്ക്കായി പോരാടുമെന്ന് റിയാസ് പറഞ്ഞു.
വീണയെ ഒരുപാടുനിര്‍ബന്ധിച്ചു പിണറായി വിജയന്‍ എന്ന അച്ഛന്‍ പറഞ്ഞിട്ടല്ലേ ഇത് ചെയ്തതെന്ന് പറയാന്‍. വീണ അതിന് നില്‍ക്കാതെ വന്നപ്പോള്‍ സഹകരിക്കില്ലെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുന്ന സ്ഥിതി ഉണ്ടായി. എന്നിട്ടും വീണ ശക്തമായ നിലപാട് സ്വീകരിച്ചു. സേവനം നല്‍കിയെന്ന മൊഴിയാണ് വീണ നല്‍കിയത് . തന്റെയും പിണറായിയുടെ വീട് റെയ്ഡ് ചെയ്തു. എന്നിട്ട് എന്തെങ്കിലും കിട്ടിയോയെന്നും റിയാസ് ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates