മുഹമ്മദ് ഷിയാസിന് ഒരു മണ്ഡലം വേണം; എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടി

പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റി മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കുക എന്ന നിര്‍ദേശവും ഉയര്‍ന്നു വന്നിട്ടുണ്ട്
Mohammed Shiyas
Mohammed Shiyas
Updated on
2 min read

കൊച്ചി: എറണാകുളം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന് പറ്റിയ മണ്ഡലം തേടിയുള്ള ആലോചനകള്‍ ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സങ്കീര്‍ണ്ണമാക്കുന്നു. ഷിയാസിനെ ഉള്‍ക്കൊള്ളിക്കാനുള്ള നീക്കം ജില്ലയിലെ പരമ്പരാഗത രാഷ്ട്രീയ, സമുദായ സന്തുലിതാവസ്ഥയെ ബാധിച്ചേക്കുമെന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും സൂചിപ്പിക്കുന്നത്. ഷിയാസിനെ മത്സരിപ്പിക്കണമെന്ന നേതൃത്വത്തിന്റെ നിര്‍ബന്ധം സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയയെ സങ്കീര്‍ണ്ണമാക്കിയതായി ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

Mohammed Shiyas
55 എംഎല്‍എമാര്‍ വീണ്ടും മത്സരത്തിന്; സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടിക ഇങ്ങനെ

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സമുദായ സമവാക്യങ്ങള്‍ തകിടം മറിയുന്നത്, നിരവധി മണ്ഡലങ്ങളില്‍ അലയൊലികള്‍ ഉണ്ടാക്കുമെന്നും നേതൃത്വം അഭിപ്രായപ്പെടുന്നു. കൊച്ചി മണ്ഡലത്തിലാണ് മുഹമ്മദ് ഷിയാസിനെ പരിഗണിക്കുന്നത്. എന്നാല്‍ ലാറ്റിന്‍ കത്തോലിക്ക സമുദായത്തില്‍ നിന്നും ഈ നീക്കത്തിന് ശക്തമായ എതിര്‍പ്പുണ്ട്. പതിറ്റാണ്ടുകളായി, കൊച്ചിയെ ലാറ്റിന്‍ കത്തോലിക്ക വിഭാഗത്തില്‍ നിന്നുള്ളയാളാണ് പ്രതിനിധീകരിക്കുന്നത്. ഇക്കാര്യം സഭാ നേതാക്കളും സമുദായ പ്രതിനിധികളും പാര്‍ട്ടിയെ അനൗപചാരികമായി അറിയിച്ചിട്ടുണ്ട്.

ഷിയാസിനെ കൊണ്ടുവരാനുള്ള നീക്കത്തില്‍ ആശങ്കയും അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി കണക്കുകള്‍ പ്രകാരം, കൊച്ചിയില്‍ ഏകദേശം ഒരു ലക്ഷം ക്രിസ്ത്യന്‍ വോട്ടര്‍മാരുണ്ട്. അവരില്‍ പ്രധാന പങ്കും ലാറ്റിന്‍ കത്തോലിക്ക വിഭാഗത്തില്‍ നിന്നുള്ളവരാണ്. മണ്ഡലത്തിലെ മുസ്ലീം ജനസംഖ്യയാകട്ടെ 30,000 മുതല്‍ 40,000 വരെയാണെന്ന് കണക്കാക്കപ്പെടുന്നു. അതുകൊണ്ടു തന്നെ സമുദായികമായ സമവാക്യങ്ങള്‍ തെറ്റിക്കുന്ന തീരുമാനം വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് കോണ്‍ഗ്രസ് ഭാരവാഹി സൂചിപ്പിക്കുന്നു.

ലാറ്റിന്‍ കത്തോലിക്ക സമുദായത്തില്‍പ്പെട്ട ഒരു സമവായ സ്ഥാനാര്‍ത്ഥി ഉണ്ടാകുന്നത് നല്ലതായിരിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. ആഭ്യന്തര ചര്‍ച്ചകളില്‍ മുതിര്‍ന്ന നേതാവ് ഹെന്റി ഓസ്റ്റിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കൊച്ചിയും കളമശ്ശേരി മണ്ഡലവും വെച്ചു മാറാനുള്ള കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന മുസ്ലിം ലീഗ് തള്ളിക്കളഞ്ഞിട്ടുണ്ട്. കൊച്ചിയിലെ ചര്‍ച്ചകള്‍ തുടരുന്നതിനിടെ, പെരുമ്പാവൂരില്‍ സിറ്റിങ്ങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റി മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കുക എന്ന നിര്‍ദേശവും ഉയര്‍ന്നു വന്നിട്ടുണ്ട്.

പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ഗണ്യമായ മുസ്ലീം ജനസംഖ്യയുണ്ട്. കൂടാതെ ടി എച്ച് മുസ്തഫയെപ്പോലുള്ള നേതാക്കള്‍ മുമ്പ് തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാരെ മാറ്റി പുതിയവരെ പരീക്ഷിക്കുന്നത് തലമുറ മാറ്റം, പ്രാദേശികമായ രാഷ്ട്രീയ എതിര്‍പ്പുകള്‍ തുടങ്ങിയവ തടയാന്‍ ഫലപ്രദമാകുമെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 'പാര്‍ട്ടി മാറ്റങ്ങള്‍ അനുവദിച്ചില്ലെങ്കില്‍, വളര്‍ന്നുവരുന്ന നേതാക്കള്‍ക്ക് ഒരിക്കലും ഇടം ലഭിക്കില്ല' എന്ന് ഒരു ജില്ലാ നേതാവ് പറഞ്ഞു.

Mohammed Shiyas
'പത്തനംതിട്ടയ്ക്ക് അബിന്‍ വര്‍ക്കിയെ വേണ്ട'; മണ്ഡലത്തില്‍ പോസ്റ്റര്‍

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ചുള്ള ചര്‍ച്ച തൃപ്പൂണിത്തുറയിലും സജീവമാണ്, 2016 ലെ തെരഞ്ഞെടുപ്പ് കണക്കുകളുടെ ആവര്‍ത്തനം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. ഈഴവ സ്ഥാനാര്‍ത്ഥിയെ അവിടെ നിര്‍ത്തുന്നത് വോട്ടുകള്‍ ഭിന്നിപ്പിക്കുകയും ബിജെപിക്ക് പരോക്ഷമായി നേട്ടമുണ്ടാക്കുകയും ചെയ്യുമെന്ന് പാര്‍ട്ടി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. പി ആര്‍ ശിവശങ്കര്‍ ബിജെപി സ്ഥാനാര്‍ത്ഥി ആയാല്‍ നായര്‍ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടേക്കാം. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി രാജു പി നായരുടെ പേര് തൃപ്പൂണിത്തുറയില്‍ സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

Summary

The search for a suitable constituency for Ernakulam District Congress President Mohammed Shiyas is complicating the selection of candidates in the district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com