10ലക്ഷം സ്ത്രീകളുടെ അക്കൗണ്ടില്‍ ഉടന്‍ പണമെത്തും; സ്ത്രീ സുരക്ഷാ പദ്ധതിക്ക് ഇന്ന് തുടക്കം

നിര്‍ധന സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതിക്ക് ബുധനാഴ്ച തുടക്കം
 kerala govt Women's Safety Scheme
kerala govt Women's Safety Scheme പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: നിര്‍ധന സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതിക്ക് ബുധനാഴ്ച തുടക്കം. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വലയത്തിന് പുറത്തായിപ്പോയ 35നും 60നുമിടയില്‍ പ്രായമുള്ള 31.34 ലക്ഷം പേര്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്നതാണ് പദ്ധതി. ഇന്ന് രാവിലെ 11.30ന് തിരുവനന്തപുരം മലയിന്‍കീഴ് ശാന്തംമൂല മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനംചെയ്യും.

ആദ്യഘട്ടത്തില്‍ 10,58,752 പേരുടെ അക്കൗണ്ടില്‍ തുകയെത്തും. ഇതിനായി 105.87 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 15,88,267 അപേക്ഷയാണ് ലഭിച്ചത്. സ്ത്രീ സുരക്ഷാ പദ്ധതിയും യുവജനങ്ങള്‍ക്ക് തൊഴില്‍ അന്വേഷണത്തിന് സഹായകരമാകുന്ന കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പും ഒക്ടോബര്‍ 29നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

 kerala govt Women's Safety Scheme
ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്; കേരളം നിശ്ചലമാകും

കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് ജനുവരി 20ന് നിലവില്‍ വരികയും ആദ്യഘട്ടമായി പതിനായിരം പേരുടെ അക്കൗണ്ടിലേക്ക് 1000രൂപ വീതം എത്തുകയുംചെയ്തു.

 kerala govt Women's Safety Scheme
വൈദ്യുതി പോയോ?, സെക്ഷന്‍ ഓഫീസില്‍ വിളിക്കേണ്ടതില്ല, ചെയ്യേണ്ടത് ഇത്രമാത്രം
Summary

Money will soon reach the accounts of 10 lakh women; Women's safety scheme launched today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com