ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇന്ന് രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; പരിശോധിച്ചത് 1,15,982 സാമ്പിളുകള്‍

കോവിഡ് വ്യാപനത്തില്‍ സംസ്ഥാനത്ത് നേരിയ കുറവ്.
Published on

തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ സംസ്ഥാനത്ത് നേരിയ കുറവ്. ഇന്ന് 29,704 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരെക്കാള്‍ കൂടുതല്‍ രോഗമുക്തരാണ്.  34,296 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2989, കൊല്ലം 1626, പത്തനംതിട്ട 315, ആലപ്പുഴ 2050, കോട്ടയം 2461, ഇടുക്കി 697, എറണാകുളം 4620, തൃശൂര്‍ 2989, പാലക്കാട് 2609, മലപ്പുറം 4050, കോഴിക്കോട് 5179, വയനാട് 495, കണ്ണൂര്‍ 3000, കാസര്‍കോട് 1216 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,40,652 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 17,00,528 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,79,28,337 സാമ്പിളുകളാണ് പരിശോധിച്ചത്.

മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസര്‍കോട് 560 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com