കട്ടിലിൽ ചലനമില്ലാതെ ഒരു വയസുകാരി; അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിനു ജീവനുണ്ടായിരുന്നില്ലെന്നു ഡോക്ടർമാർ
 baby death
one year old babyfile
Updated on
1 min read

തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസുള്ള പിഞ്ചു കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു. വാമനപുരം കണിച്ചോട്ട് സുഭാഷ്- അശ്വതി ദമ്പതികളുടെ മകൾ പവിത്രയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ ദുരൂഹത തോന്നിയ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്.

ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിനു ജീവനുണ്ടായിരുന്നില്ലെന്നു ഡോക്ടർമാർ അറിയിച്ചു. ഇതോടെയാണ് പൊലീസ് അമ്മയെ ചോദ്യം ചെയ്തത്.

 baby death
എല്‍പിജി ഇനി മുന്‍ഗണന അനുസരിച്ച്; ഉപയോഗം നിരീക്ഷിക്കാന്‍ മോണിറ്ററിങ് കമ്മിറ്റി; പാചകവാതക ക്ഷാമം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍

കുഞ്ഞിന്റെ അമ്മൂമ്മ തൊഴിലുറപ്പ് ജോലിയ്ക്കു പോകുമ്പോൾ കുഞ്ഞ് വീട്ടിലുണ്ടായിരുന്നു. വൈകീട്ട് മടങ്ങിയെത്തിയപ്പോൾ കട്ടിലിൽ ചലനമറ്റ നിലയിൽ കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. തട്ടിവിളിച്ചിട്ട് ഉണരാതിരുന്നതിനാൽ ഉടൻ തന്നെ അമ്മൂമ്മ ഓട്ടോറിക്ഷയിൽ കുഞ്ഞിനെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ കുഞ്ഞ് മരിച്ച നിലയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സമയം കുഞ്ഞിന്റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

 baby death
'അയാൾ അവിടെ ഇരുന്ന് ഒണ്ടാക്കണ്ട കാര്യമുണ്ടോ? ഇതിപ്പം കുളിച്ചില്ലേലും കോണകം പുരപ്പുറത്ത് കിടക്കണമെന്ന് പറയുന്ന പോലെയാ' (വി‍ഡിയോ)
Summary

one year old baby was suffocated to death by her mother in Vamanapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com