Motor Vehicles Department suspends Ernakulam RTO
ടിഎം ജേഴ്‌സണ്‍

'കൈക്കൂലി വീരന്‍'; എറണാകുളം അര്‍ടിഒയെ സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്

ഗതാഗത കമ്മീഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
Published on

തിരുവനന്തപുരം: കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത എറണാകുളം ആര്‍ടിഒ ടിഎം ജേഴ്‌സണെ മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഗതാഗത കമ്മീഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.

ചെല്ലാനം – ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഈ മാസം മൂന്നിന് അവസാനിച്ച പെർമിറ്റ് പുതുക്കുന്നതിന് ചെല്ലാനം സ്വദേശിയിൽ നിന്ന് 5,000 രൂപയും ഒരു കുപ്പി വിദേശമദ്യവും കൈക്കൂലിയായി വാങ്ങി എന്നാണ് കേസ്.

ബസിന്റെ മാനേജർ ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. തുടർന്ന് ഇവരുടെ നിർദേശപ്രകാരം 5000 രൂപയും ഒരു കുപ്പി മദ്യവും ഏജന്റുമാർക്ക് കൈമാറുമ്പോൾ വിജിലൻസ് പിടികൂടുകയായിരുന്നു. ബസിന്റെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് ജേഴ്‌സണിന്റെ നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ കൈക്കൂലി വാങ്ങുന്നത് എന്നായിരുന്നു ഇവര്‍ വിജിലന്‍സിന് നല്‍കിയ മൊഴി.

ഇതോടെ ജേഴ്‌സണും അറസ്റ്റിലാവുകയും വീട്ടില്‍ നടത്തിയ പരിശോധനയില്‍ 74 മദ്യക്കുപ്പികളും 80 ലക്ഷത്തോളം പണവും സ്വത്തുവകകളുടെ രേഖകളും വിജിലന്‍സ് പിടിച്ചെടുക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com