'മലബാറിന്റെ റെയില്‍വേ വികസനത്തിന് കനത്ത പ്രഹരം; കേരളത്തിലെ ബിജെപി നേതൃത്വം ജനങ്ങളോട് മറുപടി പറയണം'

വരുമാനമുള്ള പ്രദേശങ്ങള്‍ ഒഴിവാക്കി പാലക്കാട് ഡിവിഷനെ തകര്‍ക്കാനും വടക്കന്‍ കേരളത്തിലെ യാത്രക്കാരുടെ വികസന സാധ്യതകള്‍ ഇല്ലാതാക്കാനുമുള്ള റെയില്‍വേയുടെ ഈ നീക്കം മലബാറിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
train
പാലക്കാട് ഡിവിഷനെ വെട്ടിമുറിക്കാനുള്ള റെയില്‍വേയുടെ തീരുമാനത്തിനെതിരെ എംകെ രാഘവന്‍ എംപി.FILE
Edited By:
Updated on
1 min read

കോഴിക്കോട്: പാലക്കാട് ഡിവിഷനെ വെട്ടിമുറിക്കാനുള്ള റെയില്‍വേയുടെ തീരുമാനത്തിനെതിരെ എംകെ രാഘവന്‍ എംപി. മലയാളികളെ വെല്ലുവിളിക്കുന്നതും ഏറെ വേദനാജനകവുമായ തീരുമാനമാണ് ഇന്ന് കേന്ദ്ര റെയില്‍ വേ ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന എംപി പറഞ്ഞു. വടക്കന്‍ കേരളത്തിന്റെ റെയില്‍വേ വികസന സ്വപ്നങ്ങളെ തകര്‍ക്കുന്ന അത്യന്തം പ്രതിഷേധാര്‍ഹവും അംഗീകരിക്കാന്‍ സാധിക്കാത്തതുമായ റെയില്‍വേ ബോര്‍ഡിന്റെ ഈ അന്യായമായ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനോടും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോടും ആവശ്യപ്പെട്ട് അടിയന്തിര സന്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

ഈ ഏകപക്ഷീയമായ തീരുമാനം മലബാറിന്റെ റെയില്‍വേ വികസനത്തിന് കനത്ത പ്രഹരമാണ്. മംഗലാപുരം തുറമുഖത്തുനിന്നുള്ള ചരക്ക് നീക്കത്തിന്റെയും, മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജങ്ഷന്‍ സ്റ്റേഷനുകളില്‍ നിന്നുള്ള പ്രധാന വരുമാനത്തിന്റെയും നഷ്ടം പാലക്കാട് ഡിവിഷനെ സാമ്പത്തികമായി തകര്‍ക്കും. ഇത് ഭാവിയില്‍ മലബാറിലേക്കുള്ള പുതിയ ട്രെയിന്‍ സര്‍വീസുകള്‍ക്കും മറ്റ് വികസന പദ്ധതികള്‍ക്കും വലിയ തടസ്സമായി മാറും. നിലവില്‍ മലബാറിലേക്കുള്ള പല ട്രെയിനുകളും മംഗലാപുരം കേന്ദ്രീകരിച്ചാണ് സര്‍വീസ് നടത്തുന്നത് എന്നതിനാല്‍, ഈ വേര്‍പെടുത്തല്‍ നിലവിലുള്ള സര്‍വീസുകള്‍ നീട്ടുന്നതിനും പുതിയവ ആരംഭിക്കുന്നതിനും വലിയ പ്രതിസന്ധി സൃഷ്ടിക്കും.

വികസന കാര്യങ്ങളില്‍ എന്നും തഴയപ്പെടുന്ന പാലക്കാടും, അതോടൊപ്പം തീരുവനന്തപുരവും ഉള്‍പ്പെടെയുള്ള ഡിവിഷനുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കേരളത്തിന് ഒരു പുതിയ സോണ്‍ അനുവദിക്കണമെന്ന ആവശ്യം കേരളത്തിലെ ജനപ്രതിനിധികള്‍ നിരന്തരം റെയില്‍ വേ ക്ക് മുന്‍പാകെ ഉന്നയിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു തീരുമാനം വന്നിരിക്കുന്നത്.

വരുമാനമുള്ള പ്രദേശങ്ങള്‍ ഒഴിവാക്കി പാലക്കാട് ഡിവിഷനെ തകര്‍ക്കാനും വടക്കന്‍ കേരളത്തിലെ യാത്രക്കാരുടെ വികസന സാധ്യതകള്‍ ഇല്ലാതാക്കാനുമുള്ള റെയില്‍വേയുടെ ഈ നീക്കം മലബാറിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ നീക്കത്തിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കും. പാലക്കാട് ഡിവിഷനെ തകര്‍ക്കാനുള്ള ഈ തീരുമാനത്തില്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വം ജനങ്ങളോട് മറുപടി പറഞ്ഞേ തീരൂ എന്നും എംകെ രാഘവന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Palakkad junction
today top five news
MK Muneer
m a baby, John Brittas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com