കണ്ണനെ കൺ നിറയെ കണ്ട് എംടി; വർഷങ്ങൾക്ക് ശേഷം ​ഗുരുവായൂരിൽ ദർശനം നടത്തി മലയാളത്തിന്റെ പ്രിയ കഥാകാരൻ (ചിത്രങ്ങൾ)

ക്ഷേത്രത്തിൽ തൊഴുതു ഭണ്ഡാരത്തിൽ കാണിക്ക അർപ്പിക്കുകയും ആൾരൂപം സമർപ്പിക്കുകയും ചെയ്തു
​ഗുരുവായൂരിൽ ദർശനം നടത്തുന്ന എംടിയും ഭാര്യ കലാമണ്ഡലം സരസ്വതിയും/ ഫെയ്സ്ബുക്ക്
​ഗുരുവായൂരിൽ ദർശനം നടത്തുന്ന എംടിയും ഭാര്യ കലാമണ്ഡലം സരസ്വതിയും/ ഫെയ്സ്ബുക്ക്
Updated on
1 min read

തൃശൂർ: മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എംടി വാസുദേവൻ നായർ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യ കലാമണ്ഡലം സരസ്വതിക്കൊപ്പമാണ് അദ്ദേഹം ദർശനത്തിനെത്തിയത്. 

ക്ഷേത്രത്തിൽ തൊഴുതു ഭണ്ഡാരത്തിൽ കാണിക്ക അർപ്പിക്കുകയും ആൾരൂപം സമർപ്പിക്കുകയും ചെയ്തു. മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി ഭ​ഗവാന് ചാർത്തിയ കളഭവും പട്ടും പ്രസാദമായി നൽകി. 

ഇല്ലംനിറയുടെ കതിർ പ്രസാദം ക്ഷേത്രം അധികൃതർ അദ്ദേഹത്തിനു നൽകി. നേരത്തെ ശ്രീവത്സം ​ഗസ്റ്റ് ഹൗസിൽ ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ എംടിയെ സ്വീകരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com