സിനിമാനടന്‍  ആയതിനാല്‍ സഹായിക്കുമെന്ന് കരുതി; ആറ് തവണ തുടര്‍ച്ചയായി വിളിച്ചാല്‍ ആര്‍ക്കും ദേഷ്യം തോന്നും; മുകേഷിനെ വിളിച്ച കുട്ടി പറയുന്നു

മുകേഷേട്ടന്‍ അങ്ങനെ പറഞ്ഞതില്‍ എനിക്കൊരു കുഴപ്പവുമില്ല. ആറ് തവണ വിളിച്ചതുകൊണ്ടാവും ദേഷ്യപ്പെട്ടത്.
മുകേഷിനെ ഫോണില്‍ വിളിച്ച കുട്ടി മാധ്യമങ്ങളോട് ടെലിവിഷന്‍ ചിത്രം
മുകേഷിനെ ഫോണില്‍ വിളിച്ച കുട്ടി മാധ്യമങ്ങളോട് ടെലിവിഷന്‍ ചിത്രം
Updated on
1 min read

പാലക്കാട്: മുകേഷിനെ ആറ് തവണ ഫോണില്‍ വിളിച്ചതായി ഒറ്റപ്പാലത്തെ പത്താം ക്ലാസ് വിദ്യാര്‍ഥി. സ്‌കൂളിലെ ഒരു കൂട്ടുകാരന് ഫോണ്‍ ലഭിക്കുന്നതിനായാണ് വിളിച്ചത്. സിനിമാ നടനായതുകൊണ്ട് കൂടിയാണ് കോള്‍ റെക്കോര്‍ഡ് ചെയ്തത്. എംഎല്‍എ ശകാരിച്ചതില്‍ വിഷമമില്ലെന്നും പത്താംക്ലാസുകാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയുടെ വാക്കുകള്‍; 

ഞാന്‍ മുകേഷേട്ടനെ വിളിച്ചിരുന്നു. അപ്പോള്‍ മീറ്റിങ്ങിലാണെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് വിളിക്കാന്‍ പറഞ്ഞു. ആറ് തവണ വിളിച്ചു. ആറാമത്തെ തവണ വിളിച്ചപ്പോള്‍ ഗൂഗിള്‍ മീറ്റ് കട്ടായെന്ന് പറഞ്ഞു. പിന്ന മുകേഷേട്ടന്‍ തിരിച്ച് വിളിക്കുകയായിരുന്നു. ഞാന്‍ കോള്‍ റെക്കോര്‍ഡ് ചെയ്തത്് ഒരു സിനിമാ നടനെ വിളിക്കുകയാണല്ലോ എന്ന് കരുതിയാണ്. കൂടാതെ പറഞ്ഞ കാര്യം നടക്കുമെന്ന് കരുതി.

സ്‌കൂളിലെ ഫോണ്‍ ഇല്ലാത്ത കുട്ടിക്ക് ഫോണ്‍ ലഭിക്കാന്‍ വേണ്ടിയാണ് വിളിച്ചത്. സിനിമാ നടന്‍ കൂടി ആയതിനാല്‍ സഹായിക്കുമെന്ന് കരുതി. മുകേഷേട്ടന്‍ അങ്ങനെ പറഞ്ഞതില്‍ എനിക്കൊരു കുഴപ്പവുമില്ല. ആറ് തവണ വിളിച്ചതുകൊണ്ടാവും ദേഷ്യപ്പെട്ടത്. സാറ് എല്ലാവര്‍ക്കും ഫോണ്‍ കൊടുക്കുന്നുണ്ടെന്ന് എല്ലാവരും പറഞ്ഞിരുന്നു. അതുകൊണ്ടു ഫോണ്‍ ലഭിക്കുമെന്ന് കരുതി. അങ്ങനെയാണ് വിളിച്ചത്.

ആറ് തവണ തുടര്‍ച്ചയായി ഫോണ്‍ വിളിച്ചാല്‍ ഏതൊരാള്‍ക്കും ദേഷ്യം വരുമല്ലോ.  അതുകൊണ്ടാവും അങ്ങനെ പറഞ്ഞത്. കുട്ടുകാരന് കേള്‍ക്കണമെന്ന് പറഞ്ഞതുകൊണ്ടാണ് റെക്കോര്‍ഡ് ചെയ്തത്. അത് അവന് അയച്ചുകൊടുത്തു. അവന്‍ അവന്റെ അടുത്ത രണ്ട് പേര്‍ക്ക് കൂടി അയച്ചുകൊടുത്തു. പിന്നെ അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com