മുല്ലപ്പെരിയാര്‍ അണക്കെട്ട് പാര്‍ലമെന്ററി സമിതിയുടെ അജണ്ടയില്‍, നാളെ അന്തര്‍ സംസ്ഥാന ചര്‍ച്ച

Mullaperiyar Dam; inter-state discussion in Munnar tomorrow
മുല്ലപ്പെരിയാര്‍ ഡാം
Edited By:
Updated on
1 min read

മൂന്നാര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് നാളെ മൂന്നാറില്‍ അന്തര്‍ സംസ്ഥാന ചര്‍ച്ച. ജലവിഭവ-പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജീവ് പ്രതാപ് എംപിയുടെ അധ്യക്ഷതയിലാണ് യോഗം.

ജെബി മേത്തര്‍ എംപി, ഡീന്‍ കുര്യാക്കോസ് എംപി അടക്കമുള്ളവര്‍ കമ്മിറ്റിയിലുണ്ട്. ഇരു സംസ്ഥാനങ്ങളുടേയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളുകയും ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു. അത് നയപ്രഖ്യാപനത്തില്‍ തന്നെ പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും മുല്ലപ്പെരിയാര്‍ വിഷയം ഒരിക്കല്‍ കൂടി ചര്‍ച്ചയാവുന്നത്.

Mullaperiyar Dam; inter-state discussion in Munnar tomorrow
'യുവതുര്‍ക്കികള്‍ ശവതുര്‍ക്കികളാവുകയാണോ? സുധീരന്റെ ഈമാനെങ്കിലും വേണ്ടേ ലീഗേ?'

ഇതിന് പിന്നാലെയാണ് നിരീക്ഷണ കമ്മിറ്റിയില്‍ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനങ്ങളടക്കം ഉണ്ടായത്. പിന്നീട് ആ തീരുമാനം പിന്‍വലിച്ചെങ്കിലും ഇടുക്കി മേഖലയിലുള്ളവര്‍ ആശങ്ക പങ്കുവെയ്ക്കുന്നതിലേക്കും പ്രതിഷേധത്തിലേക്കും എത്തിയ പശ്ചാത്തലത്തിലാണ് ജലവിഭവ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ യോഗം.

Summary

Mullaperiyar Dam; inter-state discussion in Munnar tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Peachi Dam
Mullaperiyar Dam
C Joseph Vijay
Munnar Eviction, Suresh Kumar's Book
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com