തൊടുപുഴ: ഇടുക്കി മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും. മഴ ശക്തമായി തുടരുകയും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. രാവിലെ 10 മണിക്ക് ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. നിലവില്‍, സെക്കന്‍ഡില്‍ പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ തന്നെ ഡാമിലെ ജലനിരപ്പ് 135 അടിയായിരുന്നു. നിലവിലെ റൂള്‍ കര്‍വ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് ജൂണ്‍ 30 വരെ സംഭരിക്കാനാകുക. ജലനിരപ്പ് 136 അടിയാകുമ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തി ഇടുക്കിയിലേക്ക് വെള്ളമൊഴുക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
ഡാം തുറക്കേണ്ട സാഹചര്യം കണക്കിലെടുത്ത് പെരിയാര്‍, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, ആനവിലാസം, ഉടുമ്പന്‍ചോല മേഖലകളില്‍ ജില്ലാ ഭരണകൂടം ഇതിനോടകം മുന്‍കരുതല്‍ നടപടികളും ആരംഭിച്ചിരുന്നു. 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ കലക്ടര്‍ വി വിഗ്‌നേശ്വരി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Idukki Mullaperiyar Dam will be opened tomorrow. The decision comes amid continued heavy rains and rising water levels in the Mullaperiyar Dam.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
